ഇന്ന് നമ്മുടെ ജീവന് തന്നെ ഭീഷണിയായി കൊണ്ടിരുന്ന രോഗാവസ്ഥയാണ് ക്യാൻസർ അഥവാ അർബുദം. ഇന്ന് കുട്ടികളിലും മുതിർന്നവരും ഒരുപോലെ കണ്ടുവരുന്നു എന്നതാണ് ഇതിന്റെ ഭീകരത. ശരീരത്തിലെ കോശങ്ങൾ നശിക്കുന്നത് മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് അർബുദം. ക്യാൻസറുകൾ തന്നെ പലതരത്തിലുണ്ട്. ബ്രസ്റ്റ് കാൻസർ ആമാശയ ക്യാൻസർ ബോൺമാരോ കാൻസർ ബ്ലഡ്ക്കാൻസർ എന്നിങ്ങനെ നീളുകയാണ് ഇവയുടെ ലിസ്റ്റ്.
ഇത്തരത്തിലുള്ള ക്യാൻസറുകളിൽ അറിയാൻ ബുദ്ധിമുട്ടുള്ളതും ചികിത്സിച്ച് ഭേദമാക്കാൻ ഒരു പരിധിവരെ സാധിക്കാത്തതുമായ ക്യാൻസറുകളാണ് വയറിലെ ക്യാൻസറുകൾ. ഇവ തിരിച്ചറിയാൻ വളരെ പ്രയാസമാണ്. ഇതിന്റെ പ്രധാന കാരണമെന്നു പറയുന്നത് ഇതിന്റെ ലക്ഷണങ്ങൾ പൊതുവേ നമ്മുടെ ശരീരത്ത് കണ്ടുവരുന്ന മറ്റു പല രോഗങ്ങളുടെ ലക്ഷണവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള അവസ്ഥ വരുമ്പോൾ പലപ്പോഴും നാം തെറ്റിദ്ധരിക്കപ്പെടുകയാണ് ചെയ്യുന്നത്.
കൂടുതലായും ഇത് തേർഡ് ഫോർത്ത് സ്റ്റേജ് എത്തുമ്പോഴാണ് നാം തിരിച്ചറിയുന്നത്. ഇത്തരത്തിൽ പെട്ട ഒരു ക്യാൻസർ ആണ് മലാശയത്തിലെ ക്യാൻസർ. മലാശയത്തിലെ ക്യാൻസർ ലക്ഷണങ്ങൾ ഏകദേശം പൈൽസ് ലക്ഷണങ്ങളുമായി ബന്ധപ്പെട്ടവയാണ്. അതിനാൽ തന്നെ ഇത് തിരിച്ചറിയുക എന്നത് പ്രയാസകരമായ ഒന്നാണ്. മലാശയ ക്യാൻസറിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് മലബന്ധം തന്നെയാണ്.
മലം പോകാനുള്ള ബുദ്ധിമുട്ട് മലം പോകുമ്പോൾ രക്തത്തോട് കൂടി പോകുക വയറുവേദന വയറിലുള്ള പിടുത്തം എന്നിവയാണ് ലക്ഷണങ്ങൾ. ചില സമയങ്ങളിൽ മലം നേർത്ത് പോകുന്നതും വയറിളക്കം ആയി പോകുന്നതും കാണാം. ഇത്തരം രോഗാവസ്ഥകൾ കുറച്ചുകാലങ്ങളായി നമ്മെ പിന്തുടരുന്ന ആണെങ്കിൽ തീർച്ചയായും ചികിത്സ നേടേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.