അത്തിപ്പഴം ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്ന ഒരു പഴമാണ്. നിരവധി ആരോഗ്യഗുണങ്ങൾ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ചരിത്രപ്രസിദ്ധവും പ്രാധാന്യവുമുള്ള അത്തിപ്പഴത്തെപ്പറ്റി കേട്ടിട്ടില്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഇതിന്റെ ഔഷധഗുണങ്ങളെ പറ്റിയും ഉപയോഗ രീതിയെ പറ്റിയും എല്ലാവർക്കും അറിയണമെന്നില്ല.
പലസ്റ്റീനിൽ ആണ് അത്തിയുടെ ജന്മദ്ദേശം. പാലസ്തീനിൽ വ്യാപകമായി കണ്ടുവരുന്ന അതി ഇന്ത്യ ശ്രീലങ്ക തുർക്കി ഗ്രീസ് ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും കണ്ടിരുന്നു. ഔഷധക്കൂട്ടിൽ പ്രധാനിയാണ് അത്തി. ഇതിന്റെ തൊലിയും വെറും ഇളം കായ്കളും പഴവും എല്ലാം തന്നെ ഒരുപോലെ ഔഷധഗുണങ്ങളുള്ളവയാണ്. അത്തിപ്പഴം ഉണങ്ങിയതിൽ 50% പഞ്ചസാരയും മൂന്നര ശതമാനം മാംസ്യവും ആണ് അടങ്ങിയിട്ടുള്ളത്. സോഡിയം ഇരുമ്പ് ഗന്ധകം തുടങ്ങിയ ലവണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.
അത്തിപ്പഴം പഞ്ചസാരയോ ശർക്കരയോ ചേർത്ത് കഴിച്ചാൽ രക്തസ്രാവം ദന്തഷയം മലബന്ധം തുടങ്ങിയ അസുഖങ്ങൾക്ക് ശമനം ഉണ്ടാകുന്നതാണ്. മുലപ്പാലിൽ അടങ്ങിയ പോഷകങ്ങൾ ഇതിനുള്ളതിനാൽ കുഞ്ഞുങ്ങൾക്കും നൽകാവുന്ന ഒന്നാണിത്. ഇത് കുട്ടികളിൽ ഉണ്ടാകുന്ന തളർച്ച മാറ്റുകയും സ്വാഭാവിക വളർച്ച തൊരിതപ്പെടുത്തുകയും ചെയ്യുന്നു. ബലക്ഷയം മാറാനും അത്തിപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. വിളർച്ച വയറിളക്കം അത്യാർത്ഥവം ആസ്മ എന്നിവയ്ക്കും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
കേടുകൂടാതെ ഒരു വർഷം വരെ ഉണക്കി സൂക്ഷിക്കാൻ ഇത് കഴിയും. അര കിലോ അത്തിപ്പഴത്തിൽ ഏകദേശം 400 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിൽ ആകെ ആവശ്യമുള്ള ഊർജത്തിന്റെ അഞ്ചിൽ നാലു ഭാഗമാണ്. നാൽപാമരങ്ങളിൽ ഒന്നാണ് അത്തി. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾ മാറ്റിയെടുക്കാനും ഇത് സഹായകരമാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.