എല്ലാവർക്കും ഉപകാരപ്രദമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന നൂറു ശതമാനം ഉറപ്പാണ്. നമ്മളിപ്പോൾ ഇന്നത്തെ കാലത്ത് വളരെയേറെ ബുദ്ധിമുട്ടുന്ന പ്രധാന പ്രശ്നമാണ് പാറ്റ ശല്യം. അത് വീട്ടിൽ ആണെങ്കിലും ഓഫീസിലാണെങ്കിലും ഉണ്ടാകാറുണ്ട്. അതുപോലെതന്നെ കാണുന്ന മറ്റൊരു പ്രശ്നമാണ് എലിശല്യം. പാറ്റയെ കൊല്ലാതെ ഓടിക്കാനും സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
അതുപോലെതന്നെ എലി ശല്യം മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളും താഴെപ്പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്നതാണ് ഇത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നു. പാറ്റയെ ഓടിക്കാൻ ഇവിടെ ആവശ്യമുള്ളത് കർപ്പൂരമാണ്. ഇത് ആറ് ഗുളിക എടുത്തിട്ടുണ്ട്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചന്ദനത്തിരിയാണ്. ഇത് ഒരെണ്ണം കൊണ്ട് തന്നെ പാറ്റ ശല്യം മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ചന്ദനത്തിരിയിലെ മരുന്ന് മുഴുവൻ അടർത്തിയെടുക്കുക. ഇത് നന്നായി പൊടിച്ചെടുക്കുക. കർപ്പൂരത്തിനും ചന്ദനത്തിരിക്ക് നല്ല മണമാണ് ഉള്ളത്.
പ്ലേറ്റിൽ ഇത് ഇട്ടു കഴിഞ്ഞാൽ പ്ലേറ്റിൽ നിന്ന് മണം പോവില്ലല്ലോ എന്ന് വിചാരിച്ചു ഒരു ചിരട്ടയിലേക്കാണ് ഈ പൊടി ഇട്ടുകൊടുക്കുന്നത്. വേസ്റ്റ് ആയിട്ടുള്ള ഏതെങ്കിലും ഒരു പാത്രം ഉപയോഗിച്ചാലും കുഴപ്പമില്ല. അല്ലെങ്കിൽ ഏതെങ്കിലും ഒരു ചിരട്ടയിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് കുറച്ച് വെള്ളം കൂടി ഒഴിച്ചു കൊടുത്തശേഷം നന്നായി മിക്സ് ചെയ്ത് എടുക്കുക. വെള്ളം ഒഴിച്ച് മിക്സ് ചെയ്യുമ്പോൾ ഇത് ഊറി കിടക്കാറുണ്ട്. അത് ഉണ്ടാവാതിരിക്കാൻ ആണ് ഈ രീതിയിൽ ചെയ്തെടുക്കേണ്ടത്.
പിന്നീട് ആവശ്യമുള്ളത് പഞ്ഞി ആണ്. ഇത് ചെറിയ ഉരുളകളാക്കി എടുക്കുക. ഓരോ കഷണം പഞ്ഞിയും വെള്ളത്തിൽ മുക്കി എടുക്കുക. ഇങ്ങനെ മുക്കിയെടുത്ത് പഞ്ഞി വീട്ടിലെ പാറ്റ ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ വെച്ചുകൊടുക്കാവുന്നതാണ്. വാഷ്ബേസിൻ സിങ്ക് ബാത്റൂം തുടങ്ങിയ ഭാഗങ്ങളിൽ വച്ച് കൊടുത്താൽ. ഈ ഒരു സ്മെല്ല് മൂലം പാറ്റ പിന്നീട് വരില്ല. വളരെ എളുപ്പത്തിൽ തന്നെ പാറ്റ ശല്യം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ.