ഒരു കുഞ്ഞിനെ ജന്മം കൊടുക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാൻ ഇതൊന്നു കണ്ടു നോക്കൂ.

ഒരു സ്ത്രീ യഥാർത്ഥത്തിൽ ഒരു സ്ത്രീയാകുന്നത് അവൾ അമ്മയാകുന്നത് വഴിയാണെന്ന് നാം കേട്ടിട്ടുണ്ട്. ഏതൊരു സ്ത്രീയും 10 മാസം തന്റെ കുഞ്ഞിന് ചുമന്നാണ് ജന്മം നൽകുന്നത്. ഈയൊരു കാലഘട്ടം എന്ന് പറയുന്നത് ധാരാളം വേദന നിറഞ്ഞതും മെന്റൽ സ്ട്രെസ്സുകൾ നിറഞ്ഞതും ശാരീരിക വ്യത്യാസങ്ങൾ നിറഞ്ഞതുമാണ്. അതിനാൽ ഒരു സ്ത്രീ അമ്മയാകുന്നത് പ്ലാനോട് കൂടി ആയിരിക്കേണ്ടത് അനിവാര്യമാണ്.

ഇങ്ങനെയുള്ള ഒരു പ്ലാന്റ് പാരന്റ്ഹുഡ് ആണ് കുഞ്ഞുങ്ങൾക്ക് നല്ലത് . ഒരു സ്ത്രീ അമ്മയാകുന്ന സമയത്ത് സ്ത്രീയുടെ ശരീരഘടന ആരോഗ്യമുള്ളതായിരിക്കണം . അതോടൊപ്പം മാനസിക സമ്മർദ്ദങ്ങൾ ഒന്നും തന്നെ ഉണ്ടാവാൻ പാടില്ല. ഈയൊരു സമയത്ത് ഹോർമോണുകളിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നു. അതിനാൽ തന്നെ അതെല്ലാം നേരിടാനുള്ള ഒരു പ്രാപ്തി സ്ത്രീക്ക് ഉണ്ടാകണം. ഈയൊരു സമയമാണ് അവർക്ക് ഏറ്റവും അനുയോജ്യo. 20 വയസ്സ് മുതൽ 30 വയസ്സുള്ള സമയമാണ് പ്രെഗ്നൻസിക്ക് ഏറ്റവും അനുയോജ്യമായത്.

പ്രഗ്നന്റ് ആവാൻ പ്ലാൻ ചെയ്യുന്നതിനുമുമ്പ് പാരന്റിന്റെ ഫുൾ ബോഡി ചെക്കപ്പ് നടത്തുന്നത് വളരെ നല്ലതാണ്. അമ്മയിൽ ഏതെങ്കിലും വിധത്തിൽ എന്തിന്റെയെങ്കിലും കുറവുകൾ ഉണ്ടോ എന്ന് കണ്ടുപിടിക്കാനും അത് നികത്താനം ഇത് സാധിക്കുന്നു. അതുപോലെതന്നെ ഏതെങ്കിലും വിധത്തിലുള്ള ജനിതക വൈകല്യങ്ങൾ കുടുംബപരമായ് ഉണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് അതിനുള്ള പ്രതിരോധങ്ങൾ ഏർപ്പെടുത്താനും സഹായിക്കുന്നു.

അതുപോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് അമ്മയുടെ ശരീരഭാരം. ശരീരഭാരം കൂടുതലാണെങ്കിൽ അത് കുറച്ച്ശേഷം പ്രഗ്നന്റ് ആവുന്നതാണ് നല്ലത്. ഇത്തരത്തിൽ ഭാരം കുറച്ച് കൺസീവ് ചെയ്യുകയാണെങ്കിൽ ഭാരക്കൂടുതൽ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകും. അതുപോലെതന്നെ തൈറോയ്ഡിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ക്ലിയർ ചെയ്തിട്ട് പ്രഗ്നന്റ് ആവുന്നത് ആയിരിക്കും കൂടുതൽ നല്ലത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *