ഈയൊരു ചെടിക്ക് ഇത്രയധികം ഔഷധഗുണങ്ങൾ ഉണ്ടായിരുന്നോ? കണ്ടു നോക്കൂ.

നമ്മുടെ പ്രകൃതി എന്നു പറയുന്നത് ധാരാളം സസ്യങ്ങളും മരങ്ങളും പക്ഷികളും മൃഗങ്ങളും എല്ലാം ചേർന്നതാണ്. ഈ പ്രകൃതിയിൽ തന്നെ ഒട്ടനവധി ഔഷധഗുണമുള്ള സസ്യങ്ങൾ ഉണ്ട്. അവ പല പല രോഗങ്ങൾക്കും ഉപകാരപ്രദമാണ്. കറ്റാർവാഴ തുളസി പഞ്ഞിക്കൂർക്ക മൈലാഞ്ചി കറിവേപ്പില പൂവാംകുറുന്നില മുയൽച്ചെടി എന്നിങ്ങനെ നീളുകയാണ് ഇവ. പൂവാൻ കുറുനില എന്ന ചെറു സസ്യത്തിന്റെ ഔഷധ ഗുണങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്. ദശപുഷ്പങ്ങളിൽ ഒന്നാണ് ഈ പൂവാൻ കുറുനില. ഇവ മഴക്കാലത്ത് കാട്ടുചെടി പോലെ വളർന്നു വരുന്നവയാണ്.

ഈ ചെടിയുടെ വേര് മുതൽ പൂവ് വരെ ഔഷധമായി ഉപയോഗിക്കുന്നു. ഉയർന്ന പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഇത് ഒരുപോലെ കാണുന്നു. പനി കഫക്കെട്ട് ജലദോഷം എന്നിവയ്ക്ക് ഇത് അത്യുത്തമമായ ഒരു ഔഷധസസ്യമാണ്. ഇതിന്റെ നീര് ഇടിച്ചു പിഴിഞ്ഞ് തേനോ പഞ്ചസാരയോ ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് അത്യുത്തമമാണ്. തൊണ്ടവേദനയ്ക്കും ഇത് വളരെ ഫലപ്രദമാണ് തൊണ്ടവേദനയ്ക്കാണെങ്കിൽ ഇതിന്റെ നീരിൽ ഇന്ദുപ്പ് ചേർത്ത് തൊണ്ടയ്ക്ക് പുറത്ത് പുരട്ടുന്നതും ഒരു സ്പൂൺ കുടിക്കുന്നതും വളരെ നല്ലതാണ്.

ഇത് നെറ്റിയിൽ ഇറ്റിച്ചു കൊടുക്കുന്നതും തൊണ്ടവേദന ടോൺസിലൈറ് എന്നിവ മാറുന്നതിന് സഹായിക്കുന്നു. അതികഠിനമായ മൈഗ്രേനെ ഇത് നല്ലൊരു ഒറ്റമൂലിയും കൂടിയാണ്. ഇതിന്റെ നീര് നെറുകയിലും കാലിന്റെ പെരുവിരലിലും ഒറ്റിയ്ക്കുന്നത് മൈഗ്രേൻ വേദന മാറുന്നതിന് സഹായകരമാണ്.

ഇതുകൂടാതെ പൂവാൻ കുറുനിലയും മുക്കുറ്റിയും ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുന്നത് മൈഗ്രൈൻ നീരിറക്കം സൈനസൈറ്റിസ് എന്നിവയൊക്കെ മാറുന്നതിനെ വളരെ നല്ലതാണ്. പൂവാംകുറുനില എണ്ണ കാച്ചി പുരട്ടുന്നത് മുടിവളരുന്നതിനും മുടികൊഴിച്ചിൽ നിൽക്കുന്നതിനും വളരെ സഹായകരമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *