ഇടതൂർന്ന മുടി ആഗ്രഹിക്കുന്നവരാണ് നാം ഓരോരുത്തരും. ഇതിനായി നാം പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ തുറന്ന മാർക്കറ്റുകളിൽ തന്നെ ഇതിനായി ഒട്ടനവധി പ്രൊഡക്സുകൾ ലഭ്യമാണ്. നമ്മൾ ഇതിന്റെ ചെലവ് പോലെ നോക്കാതെ തന്നെ മുടികളുടെ വളർച്ചയ്ക്ക് നാം ഇത് വാങ്ങിച്ചു ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഇത് എല്ലാവർക്കും ഗുണം ചെയ്യണമെന്നില്ല. ഇത്തരം പ്രൊഡക്സുകളുടെ അമിത ഉപയോഗം നമ്മളെ അകാലനരയിലേക്ക് എത്തിക്കാവുന്ന ഒന്നാണ്.
അകാലനര എന്നു പറയുന്നത് ചെറുപ്രായത്തിൽ തന്നെ നമ്മുടെ മുടിയുടെ കറുത്ത കളർ പോയി അത് വെളുക്കുന്നതാണ്. ഇത് പാരമ്പര്യമായും കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള അകാലനരയ്ക്കുള്ള നല്ലൊരു ഹോം റെമഡിയാണ് നാം ഇതിൽ കാണുന്നത്. അകാലനരക്കുവേണ്ടി നാം ഉപയോഗിക്കുന്ന പ്രൊഡക്ടുകളിൽ ധാരാളം അമോണിയ അടങ്ങിയതാണ്. ഇത് ചിലർക്ക് നല്ല റിസൾട്ട് ലഭിക്കുന്നുണ്ടെങ്കിലും മറ്റു ചിലർക്ക് ഇത് പല തരത്തിലുള്ള അലർജികളിലേക്ക് വഴിവയ്ക്കുന്നു.
ഇത്തരത്തിലുള്ള യാതൊരു പാർശ്വഫലങ്ങൾ ഇല്ലാത്ത ഒരു ഹോം റെമഡിയാണ് നാം ഇതിൽ കാണുന്നത്. ഇതിൽ പ്രധാന ഘടകം എന്നു പറയുന്നത് നമുക്ക് സുപരിചിതയായ കരിഞ്ചീരകമാണ്. മരണം ഒഴികെയുള്ള എല്ലാ രോഗങ്ങൾക്കും ഉപയോഗിക്കാവുന്ന ഒന്നാണിത്. ധാരാളം ഔഷധഗുണങ്ങൾ ഏറിയ ഒന്നാണ് ഇത്. ഇത് നമ്മുടെ മുടിയുടെ സംരക്ഷണത്തിന് അത്യുത്തമം തന്നെയാണ്. നമ്മുടെ മുടിയുടെ വളർച്ചയ്ക്കായി ഇത് വെളിച്ചെണ്ണയിൽ ഇട്ട് കാച്ചി തേക്കുന്നതു വളരെ നല്ലതാണ്.
വെളിച്ചെണ്ണയും നാരങ്ങാനീരും യഥാക്രമം മിക്സ് ചെയ്തു അതിലേക്ക് കരിംജീരകം പൊടിച്ചത് ചേർത്ത് മുടിയിൽ അപ്ലൈ ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ നരച്ച മുടികൾ കറുക്കുന്നതിന് കാരണമാകും. ഇത് പ്രകൃതിദത്തമായതിനാൽ തന്നെ യാതൊരു പാർശ്വഫലങ്ങളും ഇതിനില്ല. ഇതു തുടർച്ചയായി ഉപയോഗിക്കുന്നത് വഴി നമുക്ക് അകാലനരയെ എന്നന്നേക്കുമായി ഒഴിവാക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.