നാം എല്ലാവരും എപ്പോഴും നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നവരാണ്. ചർമ്മസമക്ഷണം മുടി സംരക്ഷണം പാദങ്ങളുടെ സംരക്ഷണം എന്നിങ്ങനെ നമ്മൾ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എന്നാൽ നമ്മുടെ ശരീരത്തിനെ ശരിയായ രീതിയിലുള്ള സംരക്ഷണം ഏർപ്പെടുത്താൻ നമുക്ക് ആർക്കും സാധിക്കുന്നില്ല. ഇതിനെല്ലാം പ്രധാനകാരണം നമ്മുടെ അശ്രദ്ധ തന്നെയാണ്.നമ്മുടെ കൈകളിലും കാലുകളിലും മറ്റും തൊലി പൊളിഞ്ഞു പോകാറുണ്ട്. അതുമാത്രമല്ല ചൊറിച്ചിൽ അലർജി അസ്വസ്ഥതകൾ എന്നിവയൊക്കെ ഉണ്ടാകാറുണ്ട്.
എന്നാൽ നാം ഇത് നമ്മുടെ മുടിയും സ്കിന്നുമൊക്കെ സംരക്ഷിക്കുന്നതുപോലെ ക്രീമുകളും ഓയിലുകളും ഉപയോഗിച്ച് കുറയ്ക്കുന്നു. എന്നാൽ ഇത് പിന്നീട് വീണ്ടും വീണ്ടും കാണുന്നു. നമ്മുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഇത്തരത്തിലുള്ള അസ്വസ്ഥതകളുടെ കാരണങ്ങൾ ചിന്തിക്കാനോ അത് തിരിച്ചറിയാനോ നാം ശ്രമിക്കുന്നില്ല. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വയറിൽ നിന്നാണ് ഉടലെടുക്കുന്നതെന്ന് പറഞ്ഞാൽ നമ്മളിൽ ആര് വിശ്വസിക്കും.
അതിനാൽ തന്നെ ആദ്യമായി നാം ചെയ്യേണ്ടത് നമ്മുടെ വയറിലെ അസ്വസ്ഥതകളെ തിരിച്ചറിയുക എന്നതാണ്. നമ്മുടെ കുടലിൽ ഉണ്ടാകുന്ന ഫംഗസുകളാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. അതിന്റെ ഒരു റിയാക്ഷൻ മാത്രമാണ് നമ്മുടെ കൈകളിലും കാലുകളിലും അനുഭവപ്പെടുന്ന ചൊറിച്ചിലുകളും പൊട്ടലുകളും ഒക്കെ. ഇത് ശരിയായ രീതിയിൽ കണ്ടുപിടിച്ച് അതിനെതിരെ ചികിത്സിച്ചാൽ മാത്രമേ ഇത്തരം അവസ്ഥകൾ ഒഴിവാക്കാനാവൂ.
നാക്കിലെ കോട്ടിംഗ് താരന്റെ പ്രശ്നം നഖങ്ങൾ പൊട്ടിപ്പോവുക എന്നീ മറ്റു ലക്ഷണങ്ങൾ നമ്മൾ കാണുകയാണെങ്കിൽ നമുക്ക് ഇത് കുടലിലെ പ്രശ്നo ആണെന്ന് ഉറപ്പിക്കാൻ സാധിക്കും. കുടലിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രധാനമായും അവയ്ക്ക് ആവശ്യമില്ലാത്തവ ഒഴിവാക്കുകയാണ് വേണ്ടത്. പാല് ഗ്ലൂക്കോസ് ധാരാളമടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കി കുടലിനെ സംരക്ഷിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.