നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഒരു അവസ്ഥയാണ് കൂർക്കം വലി. നാം ഉറങ്ങുന്ന സമയത്ത് നമ്മളിൽ ഉണ്ടാകുന്ന ഒന്നാണിത്. നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ ശരീരം നല്ലവണ്ണം റിലാക്സ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ സമയത്താണ് ശ്വാസനാളത്തിലുണ്ടാകുന്ന തടസ്സങ്ങൾ കൂർക്കം വലി വഴി പുറത്തേക്ക് വരുന്നത് . കൂർക്കം വലി കൂടി കൂടി വരുമ്പോൾ പെട്ടെന്ന് ശ്വാസം നിലച്ചു പോകുന്ന അവസ്ഥ വരുന്നു. 10 സെക്കൻഡ് നേരം ഇങ്ങനെ ശ്വാസം നിലച്ചു പോകുന്ന എപ്പിനിയ എന്ന് പറയും.
ഇത്തരത്തിൽ സംഭവിക്കുമ്പോൾ ഉറക്കം പൂർണമായും നഷ്ടപ്പെട്ട അവസ്ഥ വരുന്നു. ക്ഷീണം തൊണ്ടയും വായയിൽ ഉള്ള വരൾച്ച രക്തസമ്മർദ്ദം എന്നിവ ഇതുവഴി ഉണ്ടാകുന്നു. അതുപോലെതന്നെ കൂർക്കംവലി നമ്മുടെ അടുത്ത കിടന്നുറങ്ങുന്നവർക്ക് വലിയൊരു പ്രശ്നമാണ്. ഇതിന്റെ ശബ്ദം മറ്റുള്ളവരുടെ ഉറക്കത്തെ പൂർണമായും തടസ്സപ്പെടുത്തുന്നു. ഇത് വളരെ വേഗത്തിൽ തന്നെ ചികിത്സിച്ച് മാറ്റാവുന്ന ഒന്നാണ്. ആദ്യത്തെ ഘട്ടമാണ് സ്ലീപ് സ്റ്റഡി ടെസ്റ്റ്.
ഇത് നമ്മുടെ ഉറക്കത്തിലെ കൂർക്കം വലയുടെ എണ്ണവും അതിന്റെ വ്യാപ്തിയും കണ്ടുപിടിക്കുന്ന സഹായകരമാണ്. അടുത്തതായി നമ്മൾ ഉപയോഗിക്കുന്നത് എൻഡോസ്കോപ്പിയാണ്. മൂക്കിലൂടെ ഒരു ക്യാമറ ഇറക്കി അതിൽ നിന്ന് എവിടെയൊക്കെയാണ് തടസ്സങ്ങൾ ഉള്ളത് എന്ന് കണ്ടുപിടിക്കുന്നു. മൂക്ക് അണ്ണാക്ക് നാവിന്റെ പുറകിൽ എന്നിവിടങ്ങളിലാണ് പ്രധാനമായും തടസ്സങ്ങൾ കാണുന്നത്. ഇതിനുള്ള ആദ്യത്തെ ചികിത്സാരീതി എന്ന് പറയുന്നത് സി പാക്ക് മെഷീൻ . ഇത് നമ്മൾ ഉറങ്ങുന്ന നേരത്ത് ഉപയോഗിച്ചു കഴിഞ്ഞാൽ നമ്മുടെ കൂർക്കം വലിയും മൂലം.
ഉണ്ടാകുന്ന തടസ്സങ്ങളെ ഒഴിവാക്കാൻ സഹായിക്കുന്നു. ബുദ്ധിമുട്ട് ആകുന്ന ആളുകളിൽ സർജറി ആണ് അടുത്തത്. ഒരു മോഡേൺ ടെക്നിക് ആണ് കോബിലി ഷേൻ. ഇതിന്റെ പ്രത്യേകത എന്നുള്ളത് ഇതിനെ ബ്ലീഡിങ് വേദന നീര് എന്നിവ കുറവായിരിക്കും. അടുത്ത മാർഗം എന്ന് പറയുന്നത് വായയിൽ ഇടാവുന്ന ക്ലിപ്പുകളാണ്. ഇത്തരത്തിലുള്ള മാർഗങ്ങൾ അവലംബിച്ച് കൂർക്കം വലിയ പ്രതിരോധിക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.