വെണ്ടക്കയും കോഴിമുട്ടയും കൂടി ഇങ്ങനെ ഒരു കോമ്പിനേഷൻ കണ്ടിട്ടുണ്ടോ..!! ഇത് ഒന്ന് ചെയ്തു നോക്കണേ…

ഒരു സൂപ്പർ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇവിടെ പറയുന്നത്. അതിനായിരുന്നു ഇരുന്നൂറ് ഗ്രാം വെണ്ടയ്ക്ക എടുക്കുക. അതുപോലെതന്നെ രണ്ടു കോഴിമുട്ട എടുക്കുക.

ആദ്യം വെണ്ടയ്ക്ക നന്നായി കഴുകി നന്നായി ചെറുതാക്കി കട്ട് ചെയ്ത് എടുക്കുക. വെണ്ടയ്ക്ക എല്ലാം കനം കുറച്ച് കട്ട് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് രണ്ടു കോഴിമുട്ട പൊട്ടിച്ചൊഴിച്ച് കൊടുക്കുക. പിന്നീട് ചെറിയ സവാള കട്ട് ചെയ്തിട്ട് ചേർത്തു കൊടുക്കുക. അതുപോലെതന്നെ രണ്ട് പച്ചമുളക് ചെറുതായി കട്ട് ചെയ്തത് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കാൽ ടേബിൾസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ അര ടേബിൾ സ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക. അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് നുള്ള് മുളക് പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.

പിന്നീട് ഒരു പാൻ അടുപ്പത്ത് വെക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. പിന്നീട് മുട്ടയും വെണ്ടയ്ക്ക കൂടി അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇത് നല്ല രീതിയിൽ ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *