കട്ടൻ ചായ ഒഴിച് ഇങ്ങനെ ഒരു ഐറ്റം ഉണ്ടാക്കിയിട്ടുണ്ടോ..!! ഇത് ഒന്ന് ചെയ്തു നോക്കൂ…

ആദ്യം തന്നെ കടല അഞ്ചുമണിക്കൂർ വെള്ളത്തിലിട്ട് നന്നായി കുതിർത്തിയെടുക്കുക. പിന്നീട് കടല കുക്കറിൽ വച്ച് നല്ല പഞ്ഞി പോലെ വേവിച്ചെടുക്കുക. ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കൊടുക്കുക. ആവശ്യത്തിന് വെള്ളം മാത്രം ഒഴിച്ച് കൊടുത്താൽ മതി. കടലയുടെ മുകളിൽ നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുത്തു ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് കൊടുത്ത് വേവിച്ചെടുക്കുക. പിന്നീട് ഒരു ചായ പാത്രം എടുക്കുക. ഇതിലേക്ക് മുക്കാൽ ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക.

പിന്നീട് ഇതിലേക്ക് 2 ചെറിയ ടേബിൾ സ്പൂൺ ചായപ്പൊടി ഇട്ടുകൊടുക്കുക. ഇത് നന്നായി തിളക്കണം. ചായ നന്നായി തിളച്ചു വന്നാൽ ഇത് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. കടലയും നന്നായി വേവിച്ചെടുക്കുക. പിന്നീട് ഒരു പാൻ സ്റ്റവിൽ വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് കടുക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു പച്ചമുളക് അരിഞ്ഞതും അതുപോലെതന്നെ പത്ത് അല്ലി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് ഇട്ടുകൊടുക്കുക.

പിന്നീട് ഇതിലേക്ക് വലിയ സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് കറിവേപ്പില ഇട്ട് കൊടുക്കുക. ഇത് നന്നായി ഇളക്കി മിസ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് തക്കാളി ചേർത്ത് കൊടുക്കുക. ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. നീ പിന്നീട് ഇതിലേക്ക് ആവശ്യത്തിന് മസാല പൊടി ചേർത്തു കൊടുക്കുക. അതുപോലെതന്നെ കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ ഒരു ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. കൂടാതെ അര ടീസ്പൂൺ മുളകുപൊടി. മുക്കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ മൈദ പൊടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് നേരത്തെ തിളപ്പിച്ച കട്ടൻചായ കുറച്ച് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് വച്ചിരിക്കുന്ന കടലയും കടലയുടെ വെള്ളവും ഒഴിച്ച് കൊടുക്കുന്നു. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen

Leave a Reply

Your email address will not be published. Required fields are marked *