. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് ഒരു പ്രത്യേകതരം മസാല കൂടി തയ്യാറാക്കിയ ഫിഷ് ഫ്രൈ ആണ്. ഒരു പ്രത്യേക രുചി തന്നെയാണ് ഈ ഫിഷ് ഫ്രൈക്ക്. കഴുകി വൃത്തിയാക്കിയ മീൻ ഒന്ന് വരഞ്ഞ് കൊടുക്കുക. മുഴുവൻ മീനും വരഞ്ഞ് എടുക്കുക. പിന്നീട് സ്പെഷ്യൽ ആയ ആ മസാലക്കൂട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. മിക്സിയുടെ ജാർ എടുക്കുക. അത്യാവശ്യം വലിപ്പമുള്ള ഒരു കഷ്ണം ഇഞ്ചി ചെറുതായി മുറിച്ചെടുക്കുക.
കൂടെ പന്ത്രണ്ട് ചെറിയഉള്ളി കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ആവശ്യമുള്ളത് വെളുത്തുള്ളി അല്ലികൾ ആണ്. ഒരു കുടം വെളുത്തുള്ളി അല്ലികൾ മുഴുവനായി ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ ആവശ്യമുള്ളതും രണ്ടു തണ്ട് കറിവേപ്പില ആണ്. പിന്നീട് ആവശ്യം എരിവില്ലാത്ത പച്ചമുളക് ആണ്. ടേബിൾസ്പൂൺ കട്ട തൈര് ചേർത്ത് അരച്ചെടുക്കുക. ഇത് നന്നായി അരച്ചെടുത്ത കഴിഞ്ഞു ഒരു മൺചട്ടി എടുക്കുക.
ഇതിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ഇടുക. കൂടെ ഒരു ടീസ്പൂൺ ഉപ്പ് ഇട്ട് കൊടുക്കുക. എന്റെ കൂടെ തന്നെ ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ഒരു ടേബിൾ സ്പൂൺ കുരുമുളകു പൊടിയും ചേർത്ത് കൊടുക്കുക. പിന്നീട് ചേർക്കേണ്ടത് പുളിവെള്ളം ആണ്. വാളൻപുളി വെള്ളമാണ്. പിന്നീട് അരച്ചുവെച്ച പേസ്റ്റ് കൂടി നന്നായിട്ട് കൊടുത്ത് മിക്സ് ചെയ്തു എടുക്കുക.
ഉപ്പ് നോക്കിയശേഷം പാകത്തിന് ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് വരഞ്ഞ് എടുത്ത മീനി ലേക്ക് മസാല തേച്ചുപിടിപ്പിക്കുക. അതിനുശേഷം ഒരു മണിക്കൂർ ഇത് മാറ്റി വയ്ക്കുക. പിന്നീട് വെളിച്ചെണ്ണ ചൂടാക്കിയശേഷം ഇത് വറുത്ത് എടുക്കാവുന്നതാണ്. ഈ സമയം ഇതിലേക്ക് ആവശ്യമെങ്കിൽ കറിവേപ്പില ഇട്ടു കൊടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.