ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ… പഞ്ഞി പോലുള്ള അപ്പം എളുപ്പത്തിൽ തയ്യാറാക്കാം..!!|Super Soft Appam Recipe

രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും ബ്രേക്ഫാസ്റ്റിന് എന്താണ് തയ്യാറാക്കുക എന്ന് ചിന്തിക്കുക. എന്നും ഒരേ ബ്രേക്ക്ഫാസ്റ്റ് എപ്പോഴും വിഷമമുണ്ടാക്കുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. അതിനുവേണ്ടി ചില പൊടിക്കൈകൾ പരിചയപ്പെടാം. നല്ല സോഫ്റ്റ് രുചികരമായ പഞ്ഞിപോലെ ഉള്ള അപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അരി അരക്കാതെ വളരെ വ്യത്യസ്തമായ രീതിയിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇതിന് ആവശ്യമുള്ളത് വറുത്ത അരിപ്പൊടി ആണ്. രണ്ട് ഗ്ലാസ് അരിപ്പൊടി ആണ് ഇതിന് ആവശ്യമുള്ളത്. ഇതുകൂടാതെ കുറച്ച് വെള്ളം ഒഴിച്ച് ശേഷം കലക്കി എടുക്കുക. പിന്നെ ഇതിന്റെ കൂടെ അരക്കപ്പ് ചോറ് ഒരു ടീസ്പൂൺ ഈസ്റ്റ് പിന്നെ ഇതിന്റെ കൂടെ മൂന്ന് ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക.

ഈസ്റ്റ് ആക്ടിവേറ്റ് ആക്കാൻ വേണ്ടിയാണ് പഞ്ചസാര ചേർത്തു കൊടുക്കുന്നത്. പിന്നീട് മിക്സി ജാറിൽ കലക്കിവെച്ച മാവ് അതിലേയ്ക്ക് അരക്കപ്പ് ചോറ് പിന്നീട് ഒരു സ്പൂൺ ഈസ്റ്റ് പഞ്ചസാര പച്ചവെള്ളം കൂടി ചേർത്ത് നല്ല രീതിയിൽ അരച്ചെടുക്കുക. ഒട്ടും തരിയില്ലാതെ നല്ല സ്മൂത്തായി വേണം അരച്ചെടുക്കാൻ. അരച്ച മാവ് ഒരു പാത്രത്തിലേക്ക് ഒഴിക്കുക. പിന്നീട് മാവ് എട്ടുമണിക്കൂർ പൊങ്ങാൻ ആയി വെക്കുക.

രാത്രി അരച്ചു വെച്ചാൽ രാവിലെ ശരിയാകും. പിന്നീട് ഇതിലേക്ക് തേങ്ങ അരച്ച് ചേർക്കുക. പിന്നീട് പഞ്ചസാര ആവശ്യമുള്ളവർക്ക് അത് ചേർക്കാവുന്നതാണ്. പിന്നീട് അപ്പം ചുട്ടു എടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *