ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് പുളിച്ചുതികട്ടൽ. നെഞ്ചിരിച്ചിൽ അഥവാ പുളിച്ചുതികട്ടൽ. പണ്ടുകാലങ്ങളിൽ 40 വയസ് കഴിഞ്ഞവരിലാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കണ്ടുവന്നിരുന്നത്. ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽ പത്തിരുപത് വയസ്സ് ആകുമ്പോഴേക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നുണ്ട്. എന്താണ് ആസിഡ് റിഫ്ലക്സ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. പ്രധാനമായും ഇത്തരത്തിലുള്ള രോഗികൾക്ക് കണ്ടുവരുന്നത് പുളിച്ചുതികട്ടൽ തന്നെയാണ്. പുളിപ്പുള്ള ദ്രാവകം വായിലേക്ക് കേറി വരുന്ന അവസ്ഥ ഇത്തരക്കാരെ കാണാം. ഇത് പ്രധാനമായും സംഭവിക്കുന്നത് രാവിലെ സമയങ്ങളിൽ ആണ്. പല്ല് തേക്കുമ്പോൾ ഉണ്ടാകുന്ന ഓക്കാനം. ഇടയ്ക്കിടെ ഉണ്ടാവുന്ന ചുമ. എന്നിവയാണ് ഇത്തരക്കാരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ. കൂടാതെ അന്നനാളത്തിലൂടെ കണ്ടുവരുന്ന പുകച്ചിൽ എരിച്ചില് എന്നിവയാണ് ഇത്തരക്കാരിൽ പ്രധാനമായും കണ്ടുവരുന്നത്.
എന്തുകൊണ്ടാണ് പുളിച്ചുതികട്ടൽ അല്ലെങ്കിൽ നെഞ്ചിരിച്ചൽ വരുന്നത് എന്ന് നോക്കാം. ആമാശയത്തിൽ നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണം കടക്കാതിരിക്കാൻ വാൽവിന് ഉണ്ടാവുന്ന പ്രശ്നങ്ങൾ ആണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നത്. ആമാശയത്തിൽ ഭക്ഷണം കൂടുന്നതുമൂലം ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ ആമാശയത്തിൽ അള്സര് ഉണ്ടാവുന്നത് പോലെ തന്നെ അന്നനാളത്തിലും അൾസർ ഉണ്ടാകാം.
എന്തെല്ലാം ഇതിന് പ്രധാന കാരണങ്ങൾ എന്ന് നോക്കാം. ക്രമമല്ലാത്ത ഭക്ഷണരീതി ആണ് ഇതിന് പ്രധാന കാരണം. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.