എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ ശരീരത്തിൽ തൊണ്ടയിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു ഹോർമോൺ തന്നെയാണ് ഇത്. ഇതിന്റെ കൂടുതലും കുറവും ആയിട്ടുള്ള വ്യതിയാനം ഇന്ന് മനുഷ്യരിൽ കൂടുതലായി കണ്ടു വരുന്നുണ്ട്. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇത്തരത്തിലുള്ള രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഇതിന് പ്രധാന കാരണം ജീവിതശൈലി ഭക്ഷണത്തിന്റെ മാറ്റവും ആണ്.
തൈറോയ്ഡ് ഗ്ലാൻഡിൽ നിന്ന് വരുന്ന ഹോർമോൺ ആണ് നമ്മുടെ ശരീരത്തിന് ആവശ്യമായ ഹോർമോ ൻ റിലീസ് ചെയ്യുന്നതുപോലെ തന്നെ കണ്ട്രോൾ ചെയ്യുന്നത്. ചില ആളുകൾക്ക് തൈറോയ്ഡ് ഹോർമോണിന്റെ അളവ് വളരെ കൂടുതലായി പ്രൊഡ്യൂസ് ചെയ്യാറുണ്ട്. ഇതിനെ ഹൈപ്പർ തൈറോഡിസം എന്ന് പറയുന്നത്. മറ്റു ചിലർക്ക് ഇതിന്റെ അളവ് കുറവ് ആയിരിക്കും പ്രൊഡ്യൂസ് ചെയ്യുന്നത്. ഇതിനെ ഹൈപ്പോ തൈറോഡിസം എന്ന് പറയുന്നുണ്ട്. നമുക്ക് ഇതിൽ ഏത് അവസ്ഥയാണെന്ന് തിരിച്ചറിയാൻ Tsh ടെസ്റ്റ് ചെയ്താൽ മതിയാകും. ഇതിൽനിന്ന് മുഴുവൻ കാര്യങ്ങളും അറിയാൻ സാധിച്ചില്ലെങ്കിലും. പ്രവർത്തനം കൂടുതലാണോ കുറവാണോ എന്നുള്ള ധാരണ ഏതൊരു ഡോക്ടർക്കും ലഭിക്കുന്നതാണ്.
തൈറോയ്ഡ് രോഗങ്ങൾ ഉള്ളവർക്ക് ശരീരം എന്തെല്ലാം സൂചനകൾ ആണ് നൽകുന്നത് എന്നാണ് ഇവിടെ പറയുന്നത്. ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് രാവിലെ എഴുന്നേൽക്കുന്നത് മുതൽ ക്ഷീണം തുടങ്ങുകയാണ്. രാത്രി നന്നായി ഉറങ്ങിയാലും രാവിലെ ഉണരുമ്പോൾ ഡൈലി റൂടീൻസ് ചെയ്യാൻ കഴിയാതെ എപ്പോഴും ക്ഷീണം ആയിരിക്കും. ഇങ്ങനെ സംഭവിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ കുറവ് അല്ലെങ്കിൽ കൂടുതൽ മൂലമാണ്. അടുത്ത ലക്ഷണം ഭാരത്തിൽ ഉണ്ടാകുന്ന വേരിയേഷൻ ആണ്. നന്നായി വ്യായാമം ചെയ്താലും കുറഞ്ഞ ഭക്ഷണം കഴിച്ചാൽ വണ്ണം കുറയാത്ത അവസ്ഥ.
ഇത്തരത്തിൽ ഹൈപ്പോ തൈറോയിഡ് ലക്ഷണവുമാണ്. അതുപോലെതന്നെ വൈറ്റ് കുറയുന്നത് ഹൈപ്പർ തൈറോയ്ഡിസം ലക്ഷണവുമാണ്. ഇതുകൂടാതെ കൊളസ്ട്രോളിൽ ഉണ്ടാവുന്ന വേരിയേഷൻ ആണ് അടുത്തത്. ആഹാരത്തിൽ ശ്രദ്ധിച്ചാൽ മരുന്നുകൾ കൃത്യമായി കഴിച്ചാലും കൊളസ്ട്രോളിന്റെ ലെവൽ കൂടുതലായി തുടരുക ഇത് ഹൈപ്പോ തൈറോഡി സമാകാം. ഇനി കൊളസ്ട്രോളിന്റെ ലെവൽ കുറയുന്നത് ഹൈപ്പർ തൈറോഡിസം ആകാം. കുടുംബ പാരമ്പര്യത്തിൽ കൊളസ്ട്രോൾ ഇല്ലാതിരിക്കുകയും ചെറു പ്രായതിൽ തന്നെ കൊളസ്ട്രോൾ വർദ്ധിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ തൈറോയ്ഡ് ചെക്ക് ചെയ്യേണ്ടതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : beauty life with sabeena