മുടിയുടെ ആരോഗ്യത്തിന് വളരെ ഏറെ സഹായകരമായ ചില കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുടി നല്ല രീതിയിൽ വളരാൻ വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പരിചയപ്പെടുത്തുന്നത് വെറും ഒരു ഹയർ ഓയിൽ അല്ല. വളരെയേറെ പോഷകമൂല്യവും അതുപോലെതന്നെ വൈറ്റമിനുകളുടെ കലവറയുമായ കറ്റാർവാഴ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു നാച്ചുറൽ ഹെയർ ടോണിക്ക് ആണ്.
ഇത് സാധാരണ എണ്ണ തേക്കുന്ന പോലെ ധാരാളമായി ഉപയോഗിക്കേണ്ട ഒന്നല്ല. കുറച്ചെടുത്ത ശേഷം സ്കാൽപ്പിൽ നന്നായി മസാജ് ചെയ്തു കൊടുത്താൽ മതി. മുടികൊഴിച്ചിൽ താരന് മാറ്റി മുടി നല്ല രീതിയിൽ തഴച്ചു വളരാൻ കറ്റാർവാഴ വളരെ സഹായിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും ഇത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. കറ്റാർവാഴയുടെ ഇലയാണ് ഇതിനായി എടുക്കേണ്ടത്. ഇത് മാത്രമായി മിസിയിൽ അടിച്ചെടുത്താൽ മതിയാകും.
പിന്നീട് ആവശ്യമുള്ളത് വെളിച്ചെണ്ണ ആണ്. വെളിച്ചെണ്ണയ്ക്ക് പകരം ആവണക്കെണ്ണ ബദാം ഒലിവ് ഓയില് എന്നിവ ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ ലഭിക്കാവുന്നത് എടുക്കാവുന്നതാണ്. ഏറ്റവും നല്ലത് ആട്ടിയ വെളിച്ചെണ്ണ നമ്മൾ എടുക്കുന്നതാണ്. കറ്റാർവാഴ അരച്ചെടുത്തതിന്‍റെ പകുതി അളവിൽ വെളിച്ചെണ്ണ എടുക്കാവുന്നതാണ്. ആദ്യം തന്നെ ഉരുളിയിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് കറ്റാർവാഴയും ചേർത്തു കൊടുക്കുക.
ഇത് ചെറിയ ചൂടിൽ വച്ച് പ്രിപ്പയർ ചെയ്യേണ്ട ഒന്നാണ്. കട്ടി കുറഞ്ഞ പാത്രം എണ്ണ കാച്ചാനായി എടുക്കരുത്. ഇത്തരത്തിലുള്ള പാത്രം എടുത്താൽ എണ്ണയുടെ ഗുണം കുറയുന്നതാണ്. ആദ്യമായി ഓയിൽ പ്രിപ്പയർ ചെയ്യുന്നവർക്ക് ഇതിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഇത് ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുത്താൽ മതിയാകും. അതേപോലെതന്നെ കറ്റാർവാഴയിലെ ജലാംശം വറ്റി നമുക്ക് കിട്ടണം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Tips For Happy Life