ഇത്രയും മനോഹരമായ ഈ പഴത്തിന്റെ പേര് അറിയുന്നവർ താഴെ പറയാമോ..!! ഇതിന്റെ ഗുണങ്ങൾ കണ്ടോ…| Benefits Of Dragon Fruit

നമ്മുടെ ശരീര ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ ചെയ്യുന്ന നിരവധി സസ്യ ജാലങ്ങൾ നമ്മുടെ ചുറ്റിലും കാണാൻ കഴിയും. പഴവർഗങ്ങളായും പച്ചക്കറികളായും ഇല ചെടികളായും നമ്മുടെ ചുറ്റിലും കാണുന്ന പല സസ്യങ്ങൾ ധാരാളം ആരോഗ്യഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. നിരവധി ആരോഗ്യഗുണങ്ങൾ ഡ്രാഗൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഡ്രാഗൺ ഫ്രൂട്ട് എന്ന പേര് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിയുമെങ്കിലും നേരിൽ കണ്ടാൽ ആരായാലും സൗന്ദര്യം ആസ്വദിച്ചു നിൽക്കും എന്നതിൽ യാതൊരു സംശയവുമില്ല.

കാണഞ്ചിപ്പിക്കുന്ന നിറവും പ്രത്യേക രൂപമാണ് മധുരക്കളി എന്ന ഡ്രാഗൺ ഫ്രൂട്ടിന് വ്യത്യസ്തമാക്കുന്നത്. നമുക്ക് അത്ര പരിചയമില്ലാത്ത പഴങ്ങളുടെ കൂട്ടത്തിലാണ് ഈ പഴം. കുറച്ചുകാലങ്ങളായി ഈ പഴത്തിന് നമ്മുടെ നാട്ടിലും പ്രചാരം കൂടുതലാണ്. എന്തൊക്കെയായാലും ഇതിന്റെ ഗുണങ്ങൾ പൂർണ്ണമായും പലർക്കും അറിയില്ല. ഇളം പിങ്ക് നിറത്തിലുള്ള പഴത്തിന്റെ ഉള്ളിൽ വെള്ള നിറത്തിലുള്ള കാമ്പ് കറുത്ത ചെറിയ അരികളുമാണ് കാണാൻ കഴിയുക. അരിയും കാമ്പും ചേർത്ത് കഴിക്കാവുന്നതാണ്.

ഈ പഴത്തിൽ കൊളസ്‌ട്രോൾ അളവ് വളരെ കുറവാണ്. ഇത് ഹൃദയ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. നാരുകൾ കൊണ്ട് സമ്പന്നമായ ഡ്രാങ്കൻ ഫ്രൂട്ട് രക്തസമ്മർദ്ദം കുറയ്ക്കാൻ വളരെ ഏറെ സഹായിക്കുന്നുണ്ട്. ആന്റി ഓസിഡന്റ്റുകൾ കൊണ്ട് സമ്പന്നമായ തുകൊണ്ടുതന്നെ ക്യാൻസർ സാധ്യത ഇല്ലാതാക്കാൻ ഇത് സഹായിക്കും. അതോടൊപ്പം തന്നെ ചർമ്മത്തിന് നിത്യ യൗവനം നൽകാനും ഇത് സഹായിക്കുന്നുണ്ട്. എല്ലാ സൗന്ദര്യ പ്രശ്നങ്ങളുടെയും സ്വാഭാവിക പരിഹാരം ഇതിൽ അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ സ്ഥിരമായി കഴിക്കുന്നത് വഴി സൗന്ദര്യം സംരക്ഷിക്കാൻ സാധിക്കുന്നു. മുഖ കുരുവിനു മുഖത്ത് ഉണ്ടാകുന്ന പാടുകൾക്കും മികച്ച പരിഹാരം ഈ ഫേസ് പാക്ക് നൽക്കുന്നുണ്ട്. ഉയർന്ന പൊട്ടാസ്യം കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നു. വൈറ്റമിൻ സി കൊണ്ട് സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ട് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യം വർധിപ്പിക്കുന്നു. സ്ഥിരമായി കഴിക്കുന്നത് പ്രമേഹ രോഗത്തെ ചെറുക്കാൻ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *