വെറൈറ്റി ആയി ഗ്രീൻപീസ് കറി ഉണ്ടാക്കാം..!! പുട്ടിന്റെയും അപ്പത്തിന്റെയും കൂടെ കഴിക്കാം..

ഗ്രീൻപീസ് കറിയുടെ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ചപ്പാത്തിയുടെ കൂടെയും അതുപോലെതന്നെ പുട്ടിന്റെ കൂടെ അപ്പത്തിന്റെ കൂടെ എല്ലാത്തിന്റെ കൂടെ നല്ല കോമ്പിനേഷനായി കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. സാധാരണ ഇങ്ങനെ തന്നെ ഗ്രീൻപീസ് കറി ഉണ്ടാക്കുന്നത്. ഇതുപോലെ ഉണ്ടാക്കിയിട്ടില്ലെങ്കിൽ ഉറപ്പായും ട്രൈ ചെയ്തു നോക്കാം. ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.

ഇതിലേക്ക് ഒന്നര കപ്പ് ഗ്രീൻപീസ് കുതിർത്തത് എടുക്കുക. ഇതിലേക്ക് ഒരു വലിയ കാരറ്റ് എടുക്കുന്നു. അതുപോലെതന്നെ നാല് സവോള. അതുപോലെതന്നെ നാല് പച്ചമുളക്. വെളുത്തുള്ളി നാലഞ്ച് അല്ലി. ഒരു വലിയ കഷണം ഇഞ്ചി. കാൽ കപ്പ് നാളികേരം ചിരകിയത് എടുക്കുക. തേങ്ങ ഈ ഒരു കറിക്ക് വളരെ നിർബന്ധമാണ്. ഇത് കുക്കറിൽ രണ്ടുമൂന്ന് വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. ഉപ്പ് മഞ്ഞൾപൊടിയും ചേർത്താണ് ഇത് വേവിക്കുന്നത്.

അതുപോലെതന്നെ കാരറ്റ് മീഡിയം വലിപ്പമുള്ള കഷണങ്ങളാക്കി എടുക്കുക. ക്യാരറ്റ് ഗ്രീൻപീസ് വേവിക്കാൻ വെച്ച ശേഷം. ബാക്കിയുള്ളത് വഴറ്റിയെടുക്കാം. ആദ്യം തന്നെ പാൻ ചൂടാക്കുക ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് രണ്ടു കഷ്ണം പട്ട നാല് ഗ്രാമ്പൂ എന്നിവ ചേർത്ത് കൊടുക്കുന്നു. ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ പെരുംജീരകം ചേർത്തു കൊടുക്കുക.

അതുപോലെതന്നെ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് നമ്മൾ എടുത്തു വച്ചിരിക്കുന്ന സവാളയിൽ നിന്ന് പകുതി ചേർത്ത് കൊടുക്കുക. ഇത് ഒന്ന് വഴറ്റിയെടുക്കുക. ഇതിലേക്ക് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക. ഇത് നിറം മാറി വരുമ്പോൾ ഇതിലേക്ക് മസാല പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്. രണ്ട് ടീസ്പൂൺ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക. പിന്നീട് എടുത്തു വച്ചിരിക്കുന്ന നാളികേരം ചിരകിയത് ചേർത്ത് കൊടുക്കുക. ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന കാരറ്റ് പച്ചമുളക് ചേർത്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND

Leave a Reply

Your email address will not be published. Required fields are marked *