തൈര് കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ… ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ…| The Benefits of Yogurt

തൈര് കഴിക്കാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ എല്ലാവർക്കും തൈര് ഇഷ്ടപ്പെടണമെന്നില്ല. തൈര് കഴിക്കാത്തവര് ഉണ്ടാകും. തൈര് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തൈര് നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. തൈരിന്റെ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. തൈര് ഒരു കാൽസ്യം പവർ ഹൗസ് ആണ്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ട്.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് സഹായിക്കും. വയറിളക്കം തടയുന്നു. തൈരിൽ ഉള്ള നല്ല ബാക്ടീരിയ ആയ പ്രോ ബയോട്ടിക്ക് നമ്മുടെ ദഹന പ്രക്രിയയെ സഹായിക്കുന്നു. ഈ ബാക്റ്റീരിയ ഉള്ളതുകൊണ്ട് തന്നെ അലർജി ഉണ്ടാക്കാതെ തടയുന്നു. ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നു. പൊട്ടാസ്യം വൈറ്റമിൻ എ ഫോസ്ഫെറസ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലുകൾക്ക് നല്ല ആരോഗ്യം ലഭിക്കാൻ ഇത് സഹായിക്കുന്നുണ്ട്.

അതുപോലെതന്നെ ശക്തി നൽക്കുകയും ദൃടം ആക്കുകയും ചെയ്യുന്നുണ്ട്. ചർമ്മം മൃദുവാക്കുകയും തിളക്കം നൽക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തെ തണുപ്പിക്കാൻ തൈരിന് കഴിയും. പല്ലു കളുടെ ആരോഗ്യത്തിനും തിളക്കം നക്കാനും തൈര് വളരെ സഹായിക്കുന്നുണ്ട്. വയറു സംബദ്ധമായ അസുഖങ്ങൾ ശർദി വയറിളക്കം വയറുവേദന എന്നിവയ്ക്ക് തൈര് മോര് എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

കൊളസ്ട്രോൾ ഉള്ളവരിൽ മോര് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. അരുണ രക്തണുക്കളുടെ സംരക്ഷണത്തിന് നല്ലതാണ് തൈര് കഴിക്കുന്നത്. നാഡി ശ്രകലയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് ഇത്. ശ്വേത രക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വർദ്ധിപ്പിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *