മുട്ട ഉപയോഗിച്ച് ചെയ്യാവുന്ന ഒരു കിടിലൻ റെസിപ്പി ആണ് എവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുട്ട ചിക്കി പൊരിച്ചു നോക്കിയാലോ. ചോറിന്റെ കൂടെ നല്ല ചൂട് മുട്ട ചിക്കി പൊരിച്ചത് കഴിച്ചിട്ടുണ്ടെങ്കിൽ നല്ല അടിപൊളി ടേസ്റ്റ് ആയിരിക്കും. ചോറിന്റെ കൂടെ മാത്രമല്ല ചപ്പാത്തിയുടെ കൂടെയും കഴിക്കാൻ കഴിയുന്ന ഒന്നാണിത്. ചപ്പാത്തിയുടെ പൊറോട്ടയുടെയും സൈഡ് ഡിഷ് ആയി ഇടയ്ക്ക് കഴിക്കാൻ കഴിയുന്ന ഒന്നാണ് ഇത്. മുട്ട ചിക്കി പൊരിച്ചത് എന്ന് പറയുമ്പോൾ എന്താണ് പ്രത്യേകത എന്ന് വിചാരിക്കാറുണ്ട്.
ചില ഇൻഗ്രീഡിയൻസ് കൂടുതലായി ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. നാലു മുട്ട എടുക്കുക. ഇതിലേക്ക് രണ്ട് മീഡിയം വലിപ്പമുള്ള സവാള ചേർക്കുക. രണ്ട് ടേബിൾസ്പൂൺ തേങ്ങ ചിരകിയത് ചേർത്തു കൊടുക്കുക. അതുപോലെതന്നെ ഒരു ചെറിയ പീസ് ഇഞ്ചി ചെറുതായി കട്ട് ചെയ്ത് എടുക്കുക. അതുപോലെതന്നെ പച്ചമുളക് ചെറുതായി കട്ട് ചെയ്ത് എടുക്കുക.
ആദ്യം തന്നെ ചട്ടി ചൂടാക്കിയ ശേഷം ഇതിലേക്ക് വെളിച്ചണ്ണ ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് കടുക് ചേർത്ത് കൊടുക്കുന്നു. പിന്നീട് ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ തന്നെ മൂന്ന് ചെറിയ വറ്റൽ മുളക് ചേർത്ത് കൊടുക്കുക. ഈ സമയത്ത് തന്നെ ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന സവാള ചേർത്ത് കൊടുക്കുക. പിന്നീട് ഇതെല്ലാം കൂടി നന്നായി പാകമായി വരണം. ഈ സമയം മുട്ട പൊട്ടിച്ച് ഒരു ബൗളിലേക്ക് കുടിക്കുക.
ഇതിലേയ്ക്ക് ആവശ്യമായ ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കുക. ഇത് നന്നായി ഇളക്കി വെക്കുക. പിന്നീട് സവാളയിലേക്ക് കുറച്ചു കറിവേപ്പില ചേർത്ത് കൊടുക്കുക. ഇതിലേക്ക് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടി ചേർത്തു കൊടുക്കാം. ആവശ്യത്തിന് മുളക് പൊടി കുരുമുളകുപൊടി എന്ന് ചേർത്ത നന്നായി ഇളക്കിയെടുക്കുക. പിന്നീട് മുട്ട ഒഴിച്ചു കൊടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : NEETHA’S TASTELAND