വെള്ളക്കടല ഇങ്ങനെ തയ്യാറാക്കി നോക്കൂ..!! ഇത്ര എളുപ്പത്തിൽ ഇതുവരെ തയ്യാറാക്കി കാണില്ല…

ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് വെള്ളക്കടലക്കറി റെസിപ്പി ആണ്. വെള്ളക്കടല കറി പലരീതിയിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്. ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഇടിയപ്പം പുട്ട് അപ്പം എന്നിവയുടെ കൂടെ കഴിക്കാൻ കഴിയുന്ന ഒന്നാണ്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ആവശ്യമായ വസ്തുക്കൾ എന്തെല്ലാമാണ് എന്ന് നോക്കാം. ഒരു കപ്പ് കടല എട്ടുമണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തിയത് എടുക്കുക.

അതുപോലെതന്നെ പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് വെളുത്തുള്ളി ആണ്. മൂന്ന് അല്ലി വെളുത്തുള്ളി രണ്ട് പച്ചമുളക് ഒരു വലിയ കഷണം ഇഞ്ചി മല്ലിയില സവാള എന്നിവ ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒന്നാണ് ഇത്. കടല കുക്ക് ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. കുറച്ച് ഉപ്പ് മാത്രം ചേർത്ത് കടലയുടെ കുക്കിംഗ് ടൈം എത്രയാണ് അതിനനുസരിച്ച് പാകം ചെയ്ത് എടുക്കാവുന്നതാണ്. അത്യാവശ്യം വെള്ളവും ഇതിലേക്ക് ആവശ്യമാണ്. പിന്നീട് ഇതിലേക്ക് വെളിച്ചെണ്ണ ചേർക്കാവുന്നതാണ്. വെളിച്ചെണ്ണയിലും വെജിറ്റബിൾ ഓയിലിലും ചെയ്യാവുന്ന ഒന്നാണ് ഇത്.

പിന്നീട് ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി ചേർത്ത നന്നായി ഇളക്കി എടുക്കുക. പിന്നീട് സവാള ചേർത്ത് കൊടുക്കുക. സവാള നന്നായി വാടി വരുന്നതുവരെ ഇളക്കി കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റി എടുക്കുക. തക്കാളിയുടെ പകുതി അല്ലെങ്കിൽ മുക്കാൽ ഭാഗം കട്ട്‌ ചെയ്ത് വെക്കുക. സവാള പാകമായി വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, അതുപോലെതന്നെ രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കുക. പിന്നീട് ഇതിലേക്ക് കട്ട് ചെയ്തു വച്ചിരിക്കുന്ന പച്ചമുളക് ചേർത്ത് കൊടുക്കുക.

ഇത് പാഗമായി വരുമ്പോൾ കട്ട് ചെയ്തു വച്ചിരിക്കുന്ന തക്കാളി കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇത് ഭാഗമായി വരുമ്പോൾ ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന രണ്ട് ടേബിൾ സ്പൂൺ കടല ചേർത്തു കൊടുക്കുക. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. പിന്നീട് പാൻ വെച്ച ശേഷം അരച്ച് എടുത്ത മസാല ചേർത്തു കൊടുക്കുക. ഇതിലേക്ക് ആവശ്യാനുസരണം വെള്ളം ചേർത്ത് ഇളക്കി വേവിച്ച് വച്ചിരിക്കുന്ന കടല കൂടി ചേർത്തു കൊടുക്കുക ഇത് ചെറുതായിട്ട് തിളപ്പിച്ച് എടുക്കാവുന്നതാണ്. ഇതിലേക്ക് ഗരം മസാല ഒരു ടീസ്പൂൺ കുറച്ചു കസ്തൂരി മേത്തി എന്നിവ ചേർത്ത് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *