നാരങ്ങ ചോറിൽ വച്ച് ചെയ്യുന്ന ഒരു സൂത്രമാണ് ഇവിടെ കാണാൻ കഴിയുക. ഒരു കിടിലൻ ഐറ്റം ആണ് ഇത്. ഇനി ഇങ്ങനെ പരീക്ഷിച്ചു നോക്കാം. ഒരാൾക്കുള്ള ചോറിന് പകുതി സവാള ഒരു പച്ചമുളകും കുറച്ച് കറിവേപ്പില ഒരു കഷ്ണം ഇഞ്ചി കുറച്ചു വെളിച്ചെണ്ണ ഒഴിച്ച ശേഷം കറിവേപ്പില ഇട്ടുകൊടുക്കുക. പിന്നീട് പകുതി സവാളയും പച്ചമുളകും കറിവേപ്പില ഇഞ്ചി എന്നിവ ഇട്ടു കൊടുക്കുക.
നന്നായി ബ്രൗൺ നിറമാകേണ്ട. ചെറുതായി ഒന്ന് വാട്ടിയെടുത്ത് മതി. കുറച്ചു കൂടുതൽ മഞ്ഞൾ പൊടി ഇട്ട് കൊടുക്കേണ്ടതാണ്. ഇവിടെ തയ്യാറാക്കുന്നത് നാരങ്ങ ചോറ് ആണ്. ചോറിന് ആവശ്യമായ ഉപ്പ് ഇതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് നന്നായി ഇളക്കി കൊടുക്കുക. രാവിലെ കുട്ടികൾ സ്കൂളിൽ പോകുന്ന സമയത്ത് പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണിത്.
വളരെയേറെ നല്ലതാണ് ഇത്. ഒരു കറിയും ആവശ്യമില്ല. തലേദിവസത്തെ ചോറ് ഉണ്ടെങ്കിൽ അത് ചേർത്ത് കൊടുക്കാവുന്നതാണ്. അല്ലായെങ്കിൽ തിളപ്പിച്ച് വാർത്ത ചോറ് ചേർത്ത് കൊടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ചെറുനാരങ്ങാനീര് ഒഴിച്ച് കൊടുക്കുക.
പിന്നീട് ഇത് നന്നായി ഇളക്കി കൊടുക്കുക. നാരങ്ങാനീര് ഒഴിക്കുമ്പോൾ എല്ലാ ഭാഗത്തേക്കും വരുന്ന രീതിയിലാണ് ഇത് പിഴിഞ്ഞെടുക്കാനായിട്ട്. പിന്നീട് ഇത് നന്നായി ഇളക്കി കൊടുക്കുക. വളരെ എളുപ്പത്തിന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips