എല്ലാവർക്കും വളരെയേറെ സഹായകരമായി ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. Pcod യെ കുറിച്ചാണ്. അതായത് കൗമാരക്കാരിൽ കണ്ടുവരുന്ന പ്രേശ്നത്തെ കുറിച്ചാണ്. പലരും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ് ഇത്. ഇന്ന് വളരെ ചെറിയ കുട്ടികളായ കൗമാരക്കാരിൽ പോലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ടുവരാറുണ്ട്. പല അമ്മമാരും കുട്ടികളും ഇത്തരത്തിലുള്ള പരാതിയും ആയി ഡോക്ടർ കാണാറുണ്ട്.
എന്താണ് പിസ്സിഒഡി ഇത് എന്തുകൊണ്ടാണ് വരുന്നത്. ഇത് ഒരു രോഗമാണോ. ഇത് വളരെ കൂടുതലായി കാണാനുള്ള കാരണം എന്താണ്. തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിൽ മൂന്ന് ഘടകങ്ങൾ കാണാൻ കഴിയും. ഒന്ന് ക്രമം തെറ്റി ഉള്ള ആർത്തവം. ഇറെഗുലർ സൈക്കിൾസ് എന്ന് പറയും. രണ്ടാമത് നമ്മുടെ ശരീരത്തിൽ മെയിൽ ഹോർമോൺ അളവുകൾ കൂടുകയും.
അമിതമായ രോമ വളർച്ചയും പിമ്പിൾസ് കൂടുകയും കരിവാളിപ്പ് കൂടുകയും ചെയ്യുന്ന ഒരു പ്രതിഭാസം കാണാറുണ്ട്. അതുപോലെ തന്നെ അണ്ഡശയത്തിന്റെ വലിപ്പം കൂടുക നീർക്കെട്ട് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ എല്ലാം കൂടി ഒരുമിച്ച് വന്നാൽ മാത്രമേ ഇത്തരത്തിലുള്ള അസുഖങ്ങൾ ഉണ്ടെന്ന് പറയാൻ സാധിക്കും.
10 വയസുമുതൽ 19 വയസ്സ് വരെയാണ് ടീനേജ് എന്ന് പറയുന്നത്. ഈ കുട്ടികളിൽ ആർത്തവം തുടങ്ങി കഴിഞ്ഞാൽ ഒരു വർഷം വരെ ക്രമം തെറ്റിയാണ് ഇത് ഉണ്ടാവുക. എന്നാൽ ഒരു വർഷത്തിനു ശേഷവും ഇത് ക്രമമായി വരുന്നില്ല ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്ന് ഉറപ്പിക്കാൻ സാധിക്കു. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Arogyam