ഈ ഒരു മീൻ വറുത്തതിന്‍റെ റെസിപ്പിയാണ് ഇവിടെ കാണാൻ കഴിയുക. ഇതിനായി ഒരു ടേബിൾ സ്പൂൺ കുരുമുളക് അതുപോലെതന്നെ കാൽ ടീസ്പൂൺ പെരുംജീരകം അതുപോലെതന്നെ പച്ചമുളക് ഒരു മീഡിയം സൈസിലുള്ള ഇഞ്ചി അതുപോലെതന്നെ തൊലി കളയാത്ത 6 അല്ലി വെളുത്തുള്ളി.
മൂന്ന് ഏലക്കായ. കാൽ ടേബിൾ സ്പൂൺ മല്ലി ഒരു തണ്ട് കറിവേപ്പില അതുപോലെ തന്നെ ചെറിയ ഉള്ളി ഒരെണ്ണം. പിന്നീട് ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുന്നു. ഇത് ഒന്ന് ചെറുതായി ഒന്ന് അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കേണ്ടതാണ്.
ഇത് അരച്ചശേഷം പിന്നീട് ഇതിലേക്ക് പൊടികൾ ചേർത്തു കൊടുക്കാം. ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർത്തു കൊടുക്കാം. ആവശ്യത്തിന് ചേർത്ത് കൊടുക്കാം. പിന്നീട് ഹാഫ് ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്തു കൊടുക്കാം. പിന്നീട് ഇത് പേസ്റ്റ് രൂപത്തിലാക്കാനുള്ള വെള്ളം കൂടി ചേർത്ത് ശേഷം ഇത് പേസ്റ്റാക്കി എടുക്കുക.
കൂടുതൽ ടൈറ്റ് ആക്കരുത്. ഇതാണ് കറക്റ്റ് കോൺസിസ്റ്റൻസി. പിന്നീട് ഇത് മീനിലേക്ക് പുരട്ടി കൊടുക്കാം. പിന്നീട് ഇതു പൊരിച്ചെടുക്കാം. ഒരു കിടിലൻ റെസിപ്പി ആണിത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Shamnus kitchen