ഒരു കിടിലൻ വ്യത്യസ്തമായ റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. പച്ചമുളക് ഉപയോഗിച്ചുകൊണ്ട് പുട്ടുകുറ്റിയിൽ ചെയ്യാൻ കഴിയുന്ന ഒരു കിടിലം റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഒരു പ്രത്യേക സൂത്രമുണ്ട്. പച്ചമുളക് നന്നായി കഴുകിയശേഷം നടുക്ക് പിളർത്തി വെക്കുക.
തയ്യാറാക്കുന്നത് നോക്കിക്കോളും ആവശ്യത്തിന് ഉപ്പും മുളകിലേക്ക് ഇട്ട് കൊടുക്കുക. ഒരു സ്പെഷ്യൽ കൊണ്ടാട്ടമാണ് ഇവിടെ തയ്യാറാക്കുന്നത്. പിന്നീട് പുട്ട് കുടം വെള്ളമൊഴിച്ച് അടുപ്പിൽ വെക്കുക. ഈ സമയം പൂട്ടുകുറ്റി യിലേക്ക് മുളക് ഇട്ടു കൊടുക്കുക. പിന്നീട് ഇത് ആവി കയറ്റി ഇറക്കുക.
ഇത് ആവി കയറുന്ന സമയം കൊണ്ട് കട്ട തൈര് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുക്കുക. പിന്നീട് നല്ല രീതിയിൽ ഇളക്കി എടുക്കുക. നല്ല രീതിയിൽ തന്നെ ഉപ്പ് പിടിച്ചു കഴിഞ്ഞാൽ മുളക് തൈരിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് നന്നായി കൈകൊണ്ട് യോജിപ്പിച്ച് എടുക്കുക.
പിന്നീട് ഇത് വെയിലത്ത് ഉണക്കിയെടുക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് ഇത് വെയിലത്ത് വച്ച് ഉണക്കിയെടുക്കാവുന്നതാണ്. നാലഞ്ച് ദിവസം ഇങ്ങനെ ഉണക്കിയെടുക്കുകയാണെങ്കിൽ നല്ല രുചികരമായി കൊണ്ടാട്ടം നിങ്ങൾക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips