പഴയ നോൺസ്റ്റിക് പാത്രങ്ങൾ കളയാൻ വരട്ടെ..!!കോട്ടിങ് ഇളക്കിയും ഉപയോഗിക്കാം… ഇങ്ങനെ ചെയ്താൽ മതി..

നോൺ സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നവരായിരിക്കും ഇന്നത്തെ കാലത്ത് കൂടുതൽ പേരും. ഉപയോഗിക്കാൻ വളരെ എളുപ്പമായത് കൊണ്ട് തന്നെ എല്ലാവരും നോൺസ്റ്റിക് പാത്രങ്ങളിലേക്ക് മാറിക്കഴിഞ്ഞു. എന്നാൽ നോൻ സ്റ്റിക്ക് പാത്രങ്ങൾ അതുപോലെതന്നെ അപകടകരവുമാണ്. ചെറുതായി കോട്ടിങ്ങ് ഇളകി കഴിഞ്ഞാൽ അത് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. എന്നാൽ ഇത്തരത്തിൽ മാറ്റിവെച്ച നോൻ സ്റ്റിക്ക് പാത്രങ്ങൾ ഇനി നിങ്ങൾക്ക് വീണ്ടും ഉപയോഗിക്കാൻ സാധിക്കും.

അത്തരത്തിൽ ഇത് എങ്ങനെ മാറ്റിയെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ ലഭിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള കോട്ടിങ്ങ് പൂർണമായി റിമൂവ് ചെയ്തു കഴിഞ്ഞാൽ വീണ്ടും ഈ പാത്രങ്ങൾ വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി കളയുന്നതിന് മുമ്പ് ഇങ്ങനെ ചെയ്താൽ മതി. വീട്ടിൽ തന്നെ ലഭിക്കുന്ന ചില വസ്തുക്കൾ മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

കുറച്ച് സമയം എടുത്ത് ചെയ്യേണ്ട ഒരു കാര്യമാണ് ഇത്. ഒരു മണിക്കൂർ എങ്കിലും ഇതിനുവേണ്ടി സമയം ചെലവഴിക്കേണ്ടി വരും. എന്തെല്ലാമാണ് ഇതിന് ആവശ്യമായി വരുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ആവശ്യമുള്ളത് കോൾഗേറ്റ് ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഡിഷ്‌ വാഷ് ആണ്. ഇത് കൂടാതെ ആവശ്യമുള്ളത് വിനാഗിരി ആണ്. കൂടാതെ ഇതിലേക്ക് ബേക്കിംഗ് സോഡ ആവശ്യമാണ്. ഇത് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ കോട്ടിങ്ങ് മാറ്റിയെടുക്കാനും പുതിയ കടായി ആയി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

പിന്നീട് സാൻഡ് പേപ്പർ ഇതിലേക്ക് ആവശ്യമാണ്. ഹാൻഡ് ഗ്ലൗസ് ഉപയോഗിച്ച് ഇത്തരം പാത്രങ്ങൾ ക്ലീൻ ചെയ്ത് എടുക്കാൻ ശ്രദ്ധിക്കുക. ഇതിലേക്ക് കുറച്ച് ഡിഷ് വാഷ് ഒഴിച്ചു കൊടുക്കുക. ഏത് ഡിഷ് വാഷ് വേണമെങ്കിലും ഇതിനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ബേക്കിംഗ് സോഡ ആണ്. പിന്നീട് ഇതിലേക്ക് കുറച്ച് വിനാഗിരി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് കോൾഗേറ്റ് പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക. ഇത് ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *