നിരവധി ആരോഗ്യഗുണങ്ങൾ കോവലിൽ അടങ്ങിയിട്ടുണ്ട്. അത്തരത്തിലുള്ള ആരോഗ്യ ഔഷധഗുണങ്ങളെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കോവയ്ക്കയെ കുറിച്ച് എന്തറിയാം. ഇത് ഒരു മഹാ സംഭവം തന്നെ. ഏതു കാലാവസ്ഥയിലും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു പച്ചക്കറിയാണ് ഇത്. വലിയ രീതിയിൽ ശല്യങ്ങൾ ഒന്നുമില്ലാതെ സ്വയം വളർന്നുവരുന്ന ഒന്നാണ് ഇത്. പ്രത്യേക പരിഗണന ഒന്നും വേണ്ട മഴക്കാലത്ത് ആണെങ്കിലും അധികം വിളവ് നൽക്കുന്നതാണ്.
കോവക്കയുടെ ഇലയും കായും എല്ലാം തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കോവക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അതുപോലെതന്നെ ഹൃദയം തലച്ചോറ് വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിന് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല ശരീര മാലിന്യങ്ങൾ നീക്കി ശരീരം സംരക്ഷിക്കാനും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്.
വളരെയധികം പോഷകാംശങ്ങൾ നിറഞ്ഞതും ശരീരത്തിന് കുളിർമ നൽകുന്നതും ആരോഗ്യ ദായികവും ആണ് കൊവയ്ക്കാ. ഇളം കോവയ്ക്ക അല്ലെങ്കിൽ മൂക്കാത്തത് പച്ചക്ക് കഴിക്കാവുന്നതാണ്. പ്രമേഹ രോഗികൾക്ക് രോഗശമനത്തിന് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്കാ. ഇത് പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഇൻസുലിൻ ആണ്. ഒരു പ്രമേഹ രോഗി നിത്യവും ചുരുങ്ങിയത് 100 ഗ്രാം കോവയ്ക്ക ഉപയോഗിക്കുകയാണെങ്കിൽ.
പാൻക്രിയാസിലെ ബീറ്റ കോശങ്ങൾ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉല്പാദിപ്പിക്കാനും നശിച്ചു കൊണ്ടിരിക്കുന്ന കോശങ്ങൾ പുനരു ജീവിപ്പിക്കാനും സാധിക്കുന്നതാണ്. ഇതിന്റെ ഇലക്കും ഔഷധഗുണങ്ങൾ ധാരാളമുണ്ട്. ഇതിന്റെ ഇല വേവിച്ചു ഉണക്കി പൊടിയാക്കി സൂക്ഷിക്കുക. ഇത് ഒരു ടീസ്പൂൺ വീതം മൂന്ന് നേരം ചൂടുവെള്ളത്തിൽ കലക്കി കഴിക്കുകയാണെങ്കിൽ സോറിയാസിസ് മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്ക് വളരെ വലിയ ആശ്വാസമാണ് ലഭിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : MALAYALAM TASTY WORLD