വളരെ എളുപ്പത്തിൽ നിങ്ങൾക്ക് തയ്യാറാക്കാവുന്ന ഒരു കിടിലൻ മാങ്ങ അച്ചാർ റെസിപ്പിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രുചിയിൽ തന്നെ മാങ്ങാച്ചാർ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരക്കിലോ മാങ്ങ നന്നായി ചെത്തിയെടുക്കുക. തൊലി ചെത്തിയെടുത്ത് ഉണ്ടാക്കുമ്പോൾ പ്രത്യേക ടെസ്റ്റ് ആണ്. മാങ്ങ നന്നായി അരിഞ്ഞെടുക്കുക.
വെയിലത്തു ഉണക്കിയ കുപ്പിയിലാണ് ഇത് വെക്കേണ്ടത് അതുപോലെതന്നെ സ്പൂൺ പാത്രം എല്ലാം തന്നെ നന്നായി ഉണക്കിയെടുത്ത ശേഷമാണ് എടുക്കേണ്ടത്. എന്നും ഉപയോഗിക്കുന്ന അച്ചാർ ആണെങ്കിൽ വിനാഗിരി ഉപയോഗിക്കാത്ത തയ്യാറാക്കുന്നതാണ് നല്ലത്. വല്ലപ്പോഴും ഉപയോഗിക്കുന്നതാണെങ്കിൽ മാത്രമേ വിനാഗിരി ഉപയോഗിക്കുക. അരിഞ്ഞെടുത്ത മാങ്ങയിലേക്ക് ഉപ്പ് ആവശ്യത്തിന് ഇട്ടു കൊടുക്കുക.
ഇത് നന്നായി ഇളക്കി എടുത്തശേഷം ഒരു മണിക്കൂർ വയ്ക്കുക പിന്നീട് അച്ചാർ ഉണ്ടാക്കിയെടുത്താൽ കൂടുതൽ ടേസ്റ്റ് ആണ്. പിന്നീട് തൊലി മുറിച്ച് ഉണ്ടാകുമ്പോൾ ഒരു പ്രത്യേകതയാണ്. പിന്നീട് ഇതിലേക്ക് ആവശ്യമായ മുളകുപൊടി മൂപ്പിച്ചെടുക്കാം. ചട്ടിയെടുത്ത ശേഷം ഇതിലേക്ക് നല്ല എണ്ണ ഒഴിച്ചു കൊടുക്കാം. പിന്നീട് ഇതിലേക്ക് കടുക് ഇട്ടു കൊടുക്കുക. ഒന്നര ടേബിൾസ്പൂൺ കടുക് ഇട്ടുകൊടുക്കുക.
പിന്നീട് ഇതിലേക്ക് മുളകുപൊടി ചേർത്ത് കൊടുക്കുക. പിന്നീട് അര ടീ സ്പൂൺ ഉലുവ പൊടി ചേർത്ത് കൊടുക്കുക. അതുപോലെതന്നെ അര ടീസ്പൂൺ കായപ്പൊടി ചേർക്കുക. കുറച്ച് മഞ്ഞൾ പൊടി കൂടി ചേർത്ത് കൊടുക്കുക. പിന്നീട് നന്നായി മിക്സ് ചെയ്ത് എടുക്കുക. പിന്നീട് ഇതിലേക്ക് മാങ്ങാ ചേർത്തുകൊടുക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jaya’s Recipes – malayalam cooking channel