ഈ സസ്യം കണ്ടിട്ടുള്ളവർക്ക് അറിയാം കേരളത്തിന്റെ ദേശീയ ഉത്സവവുമായ ഓണവുമായി ഏറ്റവും അധികം ബന്ധപ്പെട്ട് കിടക്കുന്ന പൂവാണ് തുമ്പ പൂവ്. എല്ലാവരും ഓണം എത്തുമ്പോൾ ആദ്യം ഓർക്കുക തുമ്പപ്പൂവിനെയാണ്. തുമ്പ പൂവില്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയ കാലത്തെ നിയമം. കേരളത്തിലെ ചില ഭാഗങ്ങളിൽ ഇന്നും തുമ്പ പൂവും അതിന്റെ കൊടിയും ചേർന്ന ഭാഗങ്ങൾ മാത്രമേ ഓണാഘോഷങ്ങൾക്ക് ഉപയോഗിക്കുന്നത്.
കർക്കിടക മാസത്തിൽ നന്നായി വളരുന്ന തുമ്പ ഓണം ആകുന്നതോടുകൂടി പൂക്കാൻ തുടങ്ങുന്നു. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത് തുമ്പച്ചെടിയെ കുറിച്ചാണ്. ഈ ചെടിയും ഇതിന്റെ ഔഷധ ഉപയോഗങ്ങളെ കുറിച്ചും അതുപോലെതന്നെ നമ്മുടെ വീട്ടിലുള്ള കൊതുകുകളെ അകറ്റാൻ തുമ്പ ഉപയോഗിക്കാൻ.
അതിനെക്കുറിച്ച് ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കർക്കിടകവാവ് ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പ പൂവ് ഉപയോഗിക്കുന്നുണ്ട്. എങ്കിലും ഇതിന്റെ പ്രധാന ഉപയോഗം അത്ത പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കര അപ്പനെ ഏറ്റവും പ്രിയങ്കരമായ പുഷ്പം ആണ്. തുളസിയെ പോലെ തന്നെ ഔഷധഗുണങ്ങളുള്ള ഒന്നാണ് തുമ്പ.
ഇതിന്റെ പൂവും എല്ലാം തന്നെ ഔഷധഗുണങ്ങളുള്ളവയാണ്. തുമ്പച്ചെടിയുടെ നീര് ദിവസവും കുടിച്ചാൽ കഫക്കെട്ട് മാറാൻ നല്ലതാണ്. തലവേദന മാറാനും ഇത് വളരെ നല്ലതാണ്. അതുപോലെതന്നെ കുട്ടികളിലെ ഉദരക്രമി മാറ്റിയെടുക്കാനും ഇതു വളരെ സഹായിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U