നമുക്ക് വളരെ സുലഭമായ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ഒന്നാണ് തക്കാളി. കൂടുതൽ കറികളിൽ ചേർക്കാനായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. തക്കാളി ഉപയോഗിച്ച് മറ്റ് പല ടിപ്പുകളും നാം കണ്ടിട്ടുള്ളതാണ്. തക്കാളി കഴിക്കാന് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചക്ക് കഴിക്കാൻ ആയിരിക്കും ഇഷ്ടം. ചിലർക്ക് ആണെങ്കിൽ കറിവെച്ച് കഴിക്കാനായിരിക്കും ഇഷ്ടം.
തക്കാളി കഴിക്കുന്നത് മൂലം പല ആരോഗ്യ ഗുണങ്ങളുമുണ്ട്. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് തക്കാളി. ഇതിലുള്ള അയൺ കാൽസ്യം പൊട്ടാസിയം ക്രോമിയം തുടങ്ങിയവ എല്ലാം തന്നെ തക്കാളിയുടെ ഗുണം കൂട്ടുന്നുണ്ട്. എന്നാൽ നിരവധി ഔഷധഗുണമുള്ള തക്കാളിക്ക് ചില മോശം സ്വഭാവങ്ങളും ഉണ്ട്. തക്കാളി ദിവസവും കഴിക്കുമ്പോൾ അത് എണ്ണത്തിന്റെ കാര്യത്തിൽ ഒരു കരുതൽ വേണം. തക്കാളി കഴിക്കുമ്പോൾ ഒരു ദിവസം ഒരു തക്കാളി മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
ഒന്നിൽ കൂടുതൽ തക്കാളി ഒരു ദിവസം കഴിച്ചു കഴിഞ്ഞാൽ ചില ആളുകൾക്ക് ശരീരത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളും കാണാറുണ്ട്. പുരുഷന്മാരുടെ ശേഷി കുറയ്ക്കാൻ ഇത് കാരണമാകുന്നുണ്ട്. പ്രൊസ്റ്റേറ്റ് പ്രശ്നങ്ങൾക്കും അതുപോലെതന്നെ കിഡ്നി പ്രശ്നങ്ങൾkക്ക് ഇത് കാരണമാകാം. തക്കാളി അമിതമായി കഴിക്കുന്നത് വയറിളക്കം പോലുള്ള പ്രശ്നങ്ങൾ ക്ക് കാരണമാകാം.
അധികമായി കഴിച്ചാൽ ദഹനത്തെ ഇത് ബാധിക്കുന്നതുകൊണ്ടാണ് വയറിളക്കം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. തക്കാളിയുടെ അമിതമായ ഉപയോഗം കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതിൽ കാൽസ്യം ഓക്സിഡേറ്റ് എന്നിവ ധാരാളമായി അടങ്ങിയതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth