വീട്ടിൽ വളരെ എളുപ്പം ചെയ്യാൻ കഴിയുന്ന കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. എല്ലാ കറികളിലും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. അതുകൊണ്ട് തന്നെ എപ്പോഴും വീട്ടിൽ ഉണ്ടാവുന്ന ഒന്നാണ്. എന്നാൽ ഇതിന്റെ തൊലി കളയാനാണ് പാട്. ഇതിന് കുറെ സമയം ആവശ്യമാണ്.
ഇറച്ചി ആണെങ്കിലും മീനാണെങ്കിലും പച്ചക്കറി ആണെങ്കിലും നമ്മുടെ എല്ലാത്തിനും വെളുത്തുള്ളി ചേർക്കാറുണ്ട്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ വെളുത്തുള്ളി തൊലി എങ്ങനെ കളഞ്ഞെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. സാധാരണ വീട്ടിൽ അര കിലോ അല്ലെങ്കിൽ ഒരു കിലോ ആണ് വെളുത്തുള്ളി ഉപയോഗിക്കുന്നത്. പിന്നീട് എല്ലാറ്റിന്റെയും തൊലി കളഞ്ഞെടുത്ത ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഇനി ആദ്യത്തെ ടിപ്പ് നോക്കാം. ആദ്യം തന്നെ ഒരു കുറച്ചു വെളുത്തുള്ളി ഒരു മുറത്തിൽ അടർത്തിയിട്ട് കൊടുക്കുക. നല്ല വെയിലത്ത് വയ്ക്കുക. അരമണിക്കൂർ സമയം വെച്ചാൽ മതി. ഇങ്ങനെ വെച്ചാൽ വളരെ എളുപ്പത്തിൽ തന്നെ തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. ഇനി രണ്ടാമത്തെ ടിപ്പ് നോക്കാം. ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി അല്ലി ഇട്ടു കൊടുക്കുക.
നല്ല ചൂടിൽ രണ്ടുമിനിറ്റ് ഇളക്കി കൊടുക്കുക. ഇങ്ങനെ ചെയ്താലും വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ഇഡലി തട്ടിൽ വെളുത്തുള്ളി വെച്ച് ശേഷം ബാക്ക് ചെയ്തു എടുക്കാവുന്നതാണ്.. അങ്ങനെ ചെയ്താലും വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen