വീട്ടിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കാവുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ ഈസ്റ്റ് എല്ലാവരും കടയിൽ നിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ ഇത് ചിലപ്പോൾ പഴയതാകാനുള്ള സാധ്യത കൂടുതലാണ്. ഇനി നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഈസ്റ്റ് തയ്യാറാക്കാവുന്നതാണ്. നാട്ടിൻപുറങ്ങളിൽ നല്ല ഫ്രഷ് ആയിട്ടുള്ള ഈസ്റ് കിട്ടണമെന്നില്ല.
എപ്പോഴും ഫ്രഷ് ആയിട്ടുള്ള ഈസ്റ് ആണ് മാവ് പൊന്താൻ നല്ലത്. ഇത് തയ്യാറാക്കാൻ എന്തെല്ലാമാണ് ആവശ്യമുള്ളത് നോക്കാം. ആദ്യം തന്നെ ചൂട് വെള്ളം എടുക്കുക. അര ഗ്ലാസ് ഇളം ചൂടുള്ള വെള്ളഎടുക്കുക. ഇതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാര എടുക്കുക. രണ്ട് ടീസ്പൂൺ തേൻ എടുക്കുക. ഇത് രണ്ടും കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. അതുപോലെതന്നെ പഞ്ചസാര നല്ലപോലെ അലിയിച്ചെടുക്കുക.
പിന്നീട് ആവശ്യമുള്ളത് നാല് ടേബിൾ സ്പൂൺ മൈദ പൊടിയാണ്. പഴയ ഈസ്റ് ഉപയോഗിച്ച് കഴിഞ്ഞാൽ മാവ് പൊങ്ങി വരണമെന്നില്ല. ഈസ്റ് നമുക്ക് ബർഗർ പിസ അപ്പം എന്നിവയിലേക്ക് ഇട്ട് കൊടുക്കാം. നാല് ടേബിൾ സ്പൂൺ മൈദ എടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ തൈര് ചേർത്തു കൊടുക്കുക. പിന്നീട് കലക്കി വച്ചിരിക്കുന്ന വെള്ളം ഇതിലേക്ക് ആവശ്യാനുസരണം ചേർത്ത് കൊടുക്കുക.
പിന്നീട് ഇത് നല്ലപോലെ ഇളക്കി മിസ്സ് ചെയ്തെടുക്കുക. പിന്നീട് ഒരു 24 മണിക്കൂർ ഇത് മൂടി വയ്ക്കുക. പിന്നീട് ഇത് പ്ലേറ്റിൽ എടുത്ത് തുള്ളിയും തുള്ളികളായി എടുത്തു വെയിലത്ത് നാലഞ്ച് ദിവസം ഉണക്കിയെടുക്കുക. പിന്നീട് ഇനി ഈസ്റ്റ് ആറുമാസം വരെ ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips