പപ്പടം ഈ രീതിയിൽ ചെയ്താൽ ശരിക്കും അത്ഭുതപ്പെടും… അറിയേണ്ടത് തന്നെ…|Kitchen Tips

അടുക്കളയിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നിരവധി അടുക്കള ടിപ്പുകൾ നാം അടുത്തയിടെ പരിചയപ്പെട്ടിട്ടുണ്ട്. ഓരോന്നും ഓരോ രീതിയിൽ ഗുണം നൽകുന്നതാണ്. ഇന്ന് ഇവിടെ പറയുന്നത് വ്യത്യസ്തമായ ട്ടിപ്പുകളാണ്. ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന തും അതുപോലെതന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുമായ ഒന്നാണ്. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം. സ്കൂൾ വിട്ടു വരുന്ന സമയത്ത് കുട്ടികളുടെ ഷർട്ട്ൽ പേനയുടെ മഷി ഉണ്ടാകാം.

ഇത് അമ്മമാർക്ക് വലിയ ബുദ്ധിമുട്ടാണ്. ഇത് കളയാൻ വേണ്ടി ഒരുപാട് സമയം കളയേണ്ടി വരും. ഇത് കളയാൻ വേണ്ടി ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. എല്ലാവരുടെ കയ്യിലും സാനിറ്റൈസർ ഉണ്ടാകും. അതിന്റെ സ്പ്രേ ഉപയോഗിച്ച് ഇത്തരത്തിലുള്ള മഷി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നോൺസ്റ്റിക് പാത്രങ്ങൾ നന്നായി കരി പിടിച്ചിട്ടുണ്ടെങ്കിൽ അത് എങ്ങനെ കളയാം എന്ന് നോക്കാം. ഒരു അപ്പച്ചട്ടിയിൽ അടി പിടിച്ച കരി എങ്ങനെ മാറ്റാം എന്ന് നോക്കാം.

ഇതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക പിന്നീട് ചെറുനാരങ്ങാത്തൊലി ഇട്ടു കൊടുക്കുക. പിന്നീട് ഡിഷ് വാഷ് കുറച്ച് ചേർത്തു കൊടുക്കുക. പിന്നീട് നന്നായി തിളപ്പിക്കുക. തിളക്കും തോറും ഇത്തരത്തിലുള്ള അടി പിടിച്ചത് ഇളകി വരുന്നതാണ്. ഇനി പപ്പടം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ആദ്യം പാനിലേക്ക് കുറച്ച് ഓയിൽ ഒഴിച്ചു കൊടുക്കുക. പിന്നീട് ചെറുതായി അരിഞ്ഞ സബോള ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് കുറച്ച് ചേർത്ത് കൊടുക്കുക.

പിന്നീട് നന്നായി വഴറ്റിയെടുക്കുക. പിന്നീട് ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് കൊടുക്കുക. ചിക്കൻ മസാല പൗഡർ ചേർത്ത് നന്നായി ഇളക്കിക്കൊടുക്കുക. പിന്നീട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇത് കുറച്ചുനേരം അടച്ചുവയ്ക്കുക. പിന്നീട് ഒരു കോഴിമുട്ട പുഴുങ്ങി പൊടിച്ചത് ചേർത്ത് കൊടുക്കുക. എന്നിട്ട് മാറ്റി വയ്ക്കുക. പിന്നീട് ഒരു പാത്രത്തിലേക്ക് കുറച്ച് പച്ച വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് പപ്പടം ഇതിൽ മുക്കിയെടുക്കുക. പിന്നീട് ഈ പപ്പടത്തിന് നടുവിൽ തയ്യാറാക്കിയ മസാല ഇട്ടു കൊടുക്കുക. പിന്നീട് നന്നായി ഒട്ടിച്ചെടുക്കുക. പിന്നീട് ഇത് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *