നമ്മുടെ എല്ലാവരുടെയും വീടുകളിൽ സാധാരണ കാണുന്ന ഒന്നാണ് ഏലക്ക. എല്ലാവരുടെ വീട്ടിലും എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് ഇത്. കൂടുതൽ ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ചായ ഉണ്ടാക്കുമ്പോഴും പായസം വെക്കുമ്പോഴും എല്ലാം ഏലക്ക കൂടെ ചേർക്കാറുണ്ട്. ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കാനും നല്ല മണം ലഭിക്കാനും വേണ്ടിയാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ഇത് ദിവസവും കുടിച്ചാൽ ആരൊഗ്യ ഗുണങ്ങളും നിരവധിയാണ്. ദിവസവും ഒരു ഗ്ലാസ് ഏലക്ക വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. വിവിധ രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ദഹനം മുതൽ രക്തത്തിൽ പഞ്ചസാരയുടെ അളവു വരെ നിയന്ത്രിക്കാൻ ഏലക്ക വളരെയേറെ സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും അത് വളരെയേറെ സഹായിക്കുന്നുണ്ട്. ആദ്യം തന്നെ ഒരു ലിറ്റർ വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് 5 ഏലക്ക തൊലി കളഞ്ഞ ശേഷം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തി വെക്കുക. രാവിലെ എഴുന്നേറ്റ് ഈ വെള്ളം ചെറു തീയിൽ തിളപ്പിക്കുക. വെള്ളം മുക്കാൽ ഭാഗമാകുമ്പോൾ ഗ്യാസ് ഓഫാക്കുക. പിന്നീട് ഇത് അരിച്ചെടുത്തു ദിവസത്തിൽ മൂന്നാല് തവണ കുടിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിൽ ആക്കാൻ ഏലക്ക വെള്ളത്തിൽ സാധിക്കുന്നതാണ്.
ഇത് പ്രമേഹ രോഗികൾക്ക് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. ഇത് കുടിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിൽ ആക്കാൻ സാധിക്കുന്നു. ഏലക്ക വെള്ളത്തിന്റെ സ്ഥിരമായി ഉപയോഗം ദഹനവുമായി ബന്ധപ്പെട്ട എല്ലാവിധ പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കുന്നു. മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉള്ളവർ ഏലക്ക വെള്ളം എന്നും കുടിക്കണം. ഈ വെള്ളത്തിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ അധികമായി കാണുന്ന കൊഴുപ്പ് നീക്കം ചെയ്തു ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഏലക്ക വെള്ളം ശരീരത്തിന് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുകയും ഇതുവഴി ഹൃദ്രോഗങ്ങൾ അകറ്റി നിർത്തുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഏലക്കയുടെ ആരോഗ്യ ഗുണങ്ങളെപ്പറ്റിയാണ്. ഇത് എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്നവയാണ്. നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുമല്ലോ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : EasyHealth