എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് എന്താണെന്ന് നോക്കാം. കുട്ടികൾക്ക് ഇന്നത്തെ കാലത്ത് സ്കൂളിൽ നിർബന്ധമാണ് സ്റ്റീൽ വാട്ടർ ബോട്ടിൽ. പ്ലാസ്റ്റിക് ഉപയോഗിക്കേണ്ട എന്നെല്ലാം പറയാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സ്റ്റീൽ വാട്ടർ ബോട്ടിലിന്റെ അകം കുറച്ചു കഴിയുമ്പോൾ തന്നെ മങ്ങി പോകാറുണ്ട്.
അഴുക്ക് പിടിക്കുന്നതാണ് കാരണം. ഇത് ക്ലീൻ ചെയ്യാനും വളരെ ബുദ്ധിമുട്ടാണ്. ഇതിന്റെ അകം ഭാഗം നല്ല പോലെ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വാട്ടർ ബോട്ടിൽ ഓപ്പൺ ചെയ്തു വയ്ക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് പേസ്റ്റ് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ചെറിയ ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. കുപ്പിയുടെ പകുതിഭാഗം വരെ ഒഴിച്ചുകൊടുക്കുക.
പിന്നീട് ഇത് നല്ലതുപോലെ കുലുക്കി കൊടുക്കുക. ചൂട് വെള്ളം ആയതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ ഇതിനകത്ത് കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. നല്ല രീതിയിൽ തന്നെ കുലുക്കി എടുത്താൽ മതിയാകും. പിന്നീട് ഇത് ഓപ്പൺ ചെയ്യാവുന്നതാണ്. പിന്നീട് ഈ വെള്ളം കളയരുത്. ഇത് ഒരു സ്പ്രൈ ബോട്ടിലിലേക്ക് ഒഴിച്ചുകൊടുക്കുക. പിന്നീട് ഇത് മാറ്റി വെക്കാവുന്നതാണ്.
അതിനുശേഷം ബോട്ടിൽ കഴുകി എടുക്കാം. ഇങ്ങനെ ചെയ്താൽ വാട്ടർ ബോട്ടിൽ നല്ല രീതിയിൽ ക്ലീനായി കിട്ടുന്നതാണ്. ഇനി അടുത്ത ടിപ്പ് നോക്കാം. ഈ സ്പ്രൈ ബോട്ടിലിൽ ഒഴിച്ചു വെച്ച വെള്ളം ഉപയോഗിച്ച് നമുക്ക് വീട്ടിലേ ഗ്യാസ് അടുപ്പ് നല്ലപോലെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്. വളരെ വേഗം ചെയ്യാവുന്ന ഒരു ടിപ്പ് ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen