നമ്മുടെ വീടും പരിസരവും എല്ലാം തന്നെ മനോഹരമായി സൂക്ഷിക്കാൻ ആയിട്ട് പലതരത്തിലുള്ള സസ്യലതാദികൾ വീടിന്റെ ചുറ്റുമായി നട്ടു പിടിപ്പിക്കാറുണ്ട്. ഗാർഡൻ മനോഹരമാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വാസ്തുപ്രകാരവും അതുപോലെതന്നെ പുരാണം നോക്കുകയാണെങ്കിലും ഒരു വീടിന്റെ ചുറ്റും വീടിന്റെ ഓരോ കോണുകളിലും ഏതെല്ലാം തരത്തിലുള്ള ചെടികൾ വളർത്താൻ കഴിയും ഏതെല്ലാം ചെടികൾ വളർത്താൻ പാടില്ല തുടങ്ങിയ കാര്യങ്ങൾ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്.
ഇതിനെപ്പറ്റി മുൻപു പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. വാസ്തു പ്രകാരം ഓരോ ധിക്കിലും ഏതെല്ലാം ചെടിയാണ് ആവശ്യമുള്ളത്. ഏതെല്ലാം ചെടിയാണ് വളർത്താൻ പാടില്ല. തുടങ്ങിയ കാര്യങ്ങൾ മുൻപ് പറഞ്ഞിട്ടുള്ളതാണ്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നമ്മുടെ വീടിന്റെ പരിസരത്ത് വീട്ടിൽ വളർന്നുനിൽക്കുന്ന ചില ചെടികൾ നമ്മുടെ വീടിന്റെ സകല ഐശ്വര്യവും ആക്കുന്ന ചെടികളാണ്.
ഈ ചെടികൾ യാതൊരു കാരണവശാലും മറ്റുള്ളവർക്ക് നൽകാൻ പാടില്ല എന്നതാണ് വിശ്വാസം. ഇതിനെക്കുറിച്ച് വ്യക്തമായ പരാമർശങ്ങൾ ഉണ്ട്. ഇത്തരത്തിൽ വീട്ടിൽ വളർന്നുവരുന്ന ഈ ചെടികൾ മറ്റുള്ളവർക്ക് നൽകുകയാണെങ്കിൽ നമ്മുടെ വീടു വിട്ട് ഐശ്വര്യം പടിയിറങ്ങുന്നതാണ്. ഏതെല്ലാം ചെടികളാണ് വീടിന്റെ പരിസരത്ത് വളർന്നാൽ നമുക്ക് മറ്റുള്ളവർക്ക് നൽകാൻ പാടില്ലാത്തത്.
തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ചെടി നോക്കാം. ഇത് വേപ്പ് ആണ്. കറിവേപ്പ് ആയാലും ആര്യവേപ്പ് ആയാലും മറ്റുള്ളവർക്ക് നൽകാൻ പാടില്ല. രണ്ടാമത്തെ ചെടി മഞ്ഞൾ ചെടിയാണ്. വീടിന്റെ തെക്ക് കിഴക്കേ മൂല അല്ലെങ്കിൽ വീടിന്റെ വടക്കേ ഭാഗത്ത് ഈ രണ്ടു ഭാഗത്തും മഞ്ഞൾ വെച്ചു പിടിപ്പിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ വലിയ ഐശ്വര്യം തന്നെ വന്നുനിറയുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Infinite Stories