നാരങ്ങ ഉപയോഗം കഴിഞ്ഞ് തൊലി വലിച്ചെറിയുന്നവർ എത്രപേരുണ്ട്. ഇനി ഇത് വലിച്ചെറിയാൻ വരട്ടെ. നിരവധി ഗുണങ്ങളാണ് ഇതിൽ കാണാൻ കഴിയുക. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നാരങ്ങയുടെ തൊലി ഉപയോഗിച്ചിട്ട് ഡിഷ് വാഷിംഗ് ലിക്വിഡ് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. നമ്മുടെ പാത്രങ്ങളെല്ലാം തന്നെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. ഇതിനായി ചെറുനാരങ്ങയുടെ തൊലി എടുത്ത് വെക്കുക. പിന്നീട് കേടായ നാരങ്ങ ഉണ്ടെങ്കിൽ അത് നാലെണ്ണം എടുക്കുക. നാരങ്ങ തൊലി മുഴുവനും ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. അതുപോലെതന്നെ നാല് നാരങ്ങയും മുറിച്ച് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച ശേഷം വേവിക്കാനായി വെക്കുക. പിന്നീട് 20 മിനിറ്റ് ഈ നാരങ്ങയുടെ തൊലി നന്നായി തിളപ്പിച്ചെടുക്കുക.
വെള്ളം കുറവായി തോന്നുകയാണെങ്കിൽ നമുക്ക് ആഡ് ചെയ്യാവുന്നതാണ്. ഇത് നന്നായി വെന്തു കഴിഞ്ഞ് 20 മിനിറ്റ് കഴിഞ്ഞു കഴിഞ്ഞാൽ ഫ്ലയിം ഓഫാക്കുക. പിന്നീട് ഇത് തണുക്കാൻ വെക്കുക. പിന്നീട് ഇത് പേസ്റ്റ് പോലെ അരച്ചെടുക്കുക. നന്നായി അരഞ്ഞു കിട്ടിയശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റി വയ്ക്കുക. ഇത് ലൂസാക്കാനായി കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കുക.
ഈ പേസ്റ്റ് ഒരു അരിപ്പയിൽ ഇട്ട് നന്നായി അരിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് അര കപ്പ് വിനാഗിരി ചേർക്കുക പിന്നീട് നന്നായി മിക്സ് ചെയ്തെടുക്കുക. ഒരു ടേബിൾ സ്പൂൺ ഉപ്പു കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks