ഇവ കിടപ്പുമുറിയിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക..!! ഇത് വീടിന് ദോഷം ചെയ്യും..

കിടപ്പുമുറിയിൽ ഇവ ഉണ്ടോ. ഈ കാര്യങ്ങൾ ശ്രദ്ധിക്കണം. വാസ്തുപരമായി കിടപ്പുമുറി ഏതെല്ലാം രീതിയിലാണ് ഒരുക്കേണ്ടത്. അതുപോലെതന്നെ വാസ്തുപരമായി വീടിന്റെ കിടപ്പു മുറിയിൽ എന്തെല്ലാം വരാം വരാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ജീവിതത്തിൽ കൂടുതൽ സമയവും നമ്മൾ ചിലവാക്കുന്നത് വീടിന്റെ കിടപ്പ് മുറിയിലാണ്. ജോലിചെയ്ത് ക്ഷീണിച്ച് അല്ലെങ്കിൽ എല്ലാ തരത്തിലുള്ള മെന്റൽ സ്ട്രെസ് അല്ലെങ്കിൽ ഫിസിക്കൽ സ്‌ട്രെസ്‌ എല്ലാം കഴിഞ്ഞ് ഓടിയെത്തുന്നത് വിശ്രമിക്കാൻ ആണ്. എല്ലാം മാനസികമായ സമ്മർദ്ദങ്ങളും മാറ്റിവച്ച് നമുക്ക് വേണ്ടി കുറച്ച് സമയം ചെലവഴിക്കുന്ന ഒരു സ്ഥലമാണ് കിടപ്പുമുറി.

അത്രയേ പ്രാധാന്യം അറിയിക്കുന്ന ഒന്നാണ് കിടപ്പു മുറി. ഉറങ്ങുന്നത് മാത്രമല്ല നമ്മളെ സംബന്ധിച്ച ഒരു ദിവസം കഴിഞ്ഞ് പുതിയ ദിവസം ആരംഭിക്കുന്നത് ഇതേ കിടപ്പ് മുറിയിൽ നിന്ന് തന്നെയാണ്. ആ ഒരു അർത്ഥത്തിലും വളരെ അധികം പ്രാധാന്യം കാണേണ്ടതാണ്. അതുപോലെതന്നെ വീട്ടിലേക്ക് സമ്പാദിച്ചു കൊണ്ടുവരുന്ന ധനം. അതുപോലെ തന്നെ വന്ന് ചേരുന്ന പണം. എല്ലാം സൂക്ഷിക്കുന്നത് കിടപ്പുമുറിയിൽ ആയിരിക്കും. കിടപ്പുമുറിയിൽ നെഗറ്റീവ് ഊർജ്ജം ഉണ്ടാക്കുന്ന കാര്യങ്ങൾ വയ്ക്കുകയാണ് എങ്കിൽ കുടുംബ ജീവിതം സകല ദുരിതങ്ങളും നിറഞ്ഞതായിരിക്കും.

ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ബെഡ്റൂമിൽ ഉണ്ടെങ്കിൽ ഇത് നിങ്ങൾ എടുത്തു മാറ്റേണ്ടതാണ്. ഇല്ലെങ്കിൽ ദുരിതം പിൻ തുടരുന്നതാണ്. പ്രധാന കിടപ്പുമുറിയിൽ ആയുധങ്ങൾ കത്തി കഠാര പിച്ചാത്തി അല്ലെങ്കിൽ ഏറ്റവും ചെറിയ ഉപകരണങ്ങൾ പോലും വെക്കാൻ പാടില്ല. ഇത് മരണ ദുഃഖം കൊണ്ടുവരും മാത്രമല്ല അവിടെ ദുരിതം മാത്രമായിരിക്കും. ഇനി രണ്ടാമത്തെ കാര്യം നോക്കാം. ചില ചിത്രങ്ങളാണ് വന്യ മൃഗങ്ങളുടെ ചിത്രങ്ങൾ ഒന്നും തന്നെ കിടപ്പുമുറിയിൽ വയ്ക്കാൻ പാടില്ല.

അതുപോലെതന്നെ ദൈവങ്ങളുടെ ചിത്രം ബെഡ്റൂമിൽ വയ്ക്കരുത്. മനുഷ്യൻ ഉറക്കം എഴുന്നേറ്റിട്ട് ആദ്യത്തെ 34 മിനിറ്റ് കാണുന്ന കാര്യങ്ങളാണ് ആ വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്നത് ഈ കാര്യം പല പഠനങ്ങളും തെളിയിച്ചിട്ടുള്ള ഒന്നാണ്. അലമാര വെക്കുന്നത് കണ്ണാടി അലമാരയാണ് വെക്കുന്നത് എങ്കിൽ ആ കണ്ണാടി കിടക്കുന്നതിന്റെ പ്രതിബിംബം ഉണ്ടാക്കുന്ന രീതിയിൽ വയ്ക്കാൻ പാടില്ല. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *