എല്ലാ വീട്ടിലെ അടുക്കള യിൽ ജോലി ചെയ്യുന്നവർക്ക് വളരെയേറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും മായി പങ്കുവെക്കുന്നത്. വളരെ ഗുണകരമായ ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കു വക്കുന്നത്. വീട്ടിലെ എല്ലാ കറികളിലും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ്. ഇതിന്റെ തൊലി കളയാനായി കുറെ സമയം വേണ്ടി വരാറുണ്ട്. ഇറച്ചി ആണെങ്കിലും അതുപോലെ തന്നെ മീൻ ആണെങ്കിലും പച്ചക്കറി ആണെങ്കിലും എല്ലാറ്റിലും നല്ല പോലെ തന്നെ വെളുത്തുള്ളി ചേർക്കാറ് ഉണ്ട്. എന്നാലേ കറിക്ക് നല്ല രുചി ഉണ്ടാകു. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളിയുടെ തൊലി എങ്ങനെ കളയാം എന്നതിനെ പറ്റിയാണ്. നാം സാധാരണയായി വീട്ടിലെ അര കിലോ അല്ലെങ്കിൽ ഒരു കിലോ ആണ് വെളുത്തുള്ളി വാങ്ങുന്നത്.
പിന്നീട് എല്ലാറ്റിനെയും തൊലി കളഞ്ഞ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇനി ടിപ്പ് നോക്കാം. ആദ്യം തന്നെ ഒരു മുറത്തിൽ കുറച്ച് വെളുത്തുള്ളി അടർത്തിയിട്ടു കൊടുക്കുക. പിന്നീട് ഇത് നല്ല വെയിലത്തേക്ക് വയ്ക്കുക. പിന്നീട് ഇത് എടുത്തശേഷം ഇതിന്റെ തൊലി കളഞ്ഞെടുക്കുക. വളരെ പെട്ടെന്ന് തന്നെ തൊലി പോയി കിട്ടുന്നതാണ്. ഇനി രണ്ടാമത്തെ ടിപ്പ് നോക്കാം. അതിനായി ഒരു പാൻ സ്റ്റവിൽ വെക്കുക പഴയ പാത്രം ആണെങ്കിലും മതി. പിന്നീട് വെളുത്തുള്ളി ഇതിലേക്ക് ഇട്ടു കൊടുക്കുക. ഒരിക്കലും വെളുത്തുള്ളി ഇടുമ്പോൾ ഉണ്ടയായി ഇടരുത്. അടർത്തിയിട്ടുകൊടുക്കുക. നല്ല ചൂടിൽ നന്നായി ഇളക്കി കൊടുക്കുക.
ഒരു രണ്ടു മിനിറ്റ് കഴിയുമ്പോൾ തൊലിയുടെ അവസ്ഥ ഇതാണ്. ഈ ഭാഗം ആകുമ്പോൾ ഫ്ലയിം ഓഫാക്കുക. പെട്ടെന്ന് തന്നെ ഇതിന്റെ തൊലി വിട്ടു വരുന്നതാണ്. സാധാരണയായി ചെയ്യുമ്പോൾ കത്തി ഉപയോഗിച്ച് വളരെ പ്രയാസപ്പെട്ടാണ് ചെയ്യുന്നത്. ഇനി വളരെ എളുപ്പത്തിൽ തന്നെ തൊലി കളഞ്ഞെടുക്കാൻ സാധിക്കും. ഇനി തൊലി കളഞ്ഞ വെളുത്തുള്ളി എങ്ങനെ പേസ്റ്റ് ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന് നോക്കാം. ആദ്യം തന്നെ വെളുത്തുള്ളി നന്നായി കഴുകിയെടുക്കുക. പിന്നീട് ഇത് ഒരു ടവലിലേക്ക് വിരിച്ചിട്ട് ശേഷം ഇതിലെ വെള്ളം എല്ലാം ഒപ്പിയെടുക്കുക.
പിന്നീട് ഇത് നേരെ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ആദ്യം തന്നെ വെളുത്തുള്ളി നല്ല രീതിയിൽ അടിച്ചെടുക്കുക. പിന്നീട് ഇത് നല്ല പേസ്റ്റ് പോലെ ആക്കി എടുക്കാൻ വേണ്ടി ഇതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. കുറച്ചു ഉപ്പു കൂടി ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്താൽ ഓട്ടം തന്നെ കേടായി പോവില്ല. ഇത് സ്റ്റീൽ പാത്രത്തിൽ അല്ലെങ്കിൽ ഏതെങ്കിലും ഗ്ലാസിന്റെ പാത്രത്തിൽ വയ്ക്കാൻ ശ്രമിക്കുക. പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ടു വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെയാണെങ്കിൽ കുക്കിങ് സമയം വളരെയേരെ ലാഭിക്കാം. കൂടുതൽ അറിയുവാനി വീഡിയോ കാണൂ. Video credit : E&E Kitchen