വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടമ്മമാർക്ക് വളരെ വേഗത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആരും തന്നെ ദോശ കല്ലി എടുത്ത ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ സബീന പൗഡർ ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം ഒഴിക്കാം. ഇത് കഴിഞ്ഞ് പിന്നീട് സോഫ്റ്റ് ബ്രഷ് മാത്രം ഉപയോഗിച്ചു നന്നായി ഉറച്ചു ക്ലീൻ ചെയ്തെടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ ദോശക്കല്ല് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെ തന്നെ തുരുമ്പുള്ള ഭാഗത്തെല്ലാം തന്നെ ഇത് ഉപയോഗിച്ച് നന്നായി ഉരച്ചെടുക്കണം. ഇങ്ങനെ ചെയ്താൽ തുരുമ്പ് നല്ല രീതിയിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. തവയുടെ അടിഭാഗവും ഇതുപോലെ തന്നെ ഉരച്ചെടുക്കണം. പിന്നീട് ഇത് കഴുകി കളയുക. ഇങ്ങനെ ചെയ്തശേഷം വെള്ളം തുടച്ചെടുത്ത് പിന്നീട് ഒരു ടേബിൾസ്പൂൺ കല്ലുപ്പ് ഇതിലേക്ക് ഇട്ട് കൊടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ കൂടി ഇട്ടുകൊടുക്കുക. എണ്ണയും ഉപ്പും തവയുടെ എല്ലാ ഭാഗത്തും അഞ്ചു മിനിറ്റ് നന്നായി തേച്ചുപിടിപ്പിക്കുക.
കറകളെല്ലാം തന്നെ പോയി ദോശ തവ നല്ല സ്മൂത്ത് ആവാനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നല്ല രീതിയിൽ തന്നെ ദോശക്കല്ല് സ്മൂത്ത് ആയി കിട്ടുന്നതാണ്. നടുഭാഗത്ത് സൈഡിലും എല്ലാം തന്നെ ഇത് നല്ല രീതിയിൽ തേച്ചുപിടിപ്പിക്കേണ്ടതാണ്. പിന്നീട് വെള്ളം ഒഴിച്ച് രണ്ടു ഭാഗവും സോപ്പ് ഉപയോഗിക്കാതെ കഴുകി കളയാം. പിന്നീട് ഇത് വെയിലത്ത് വെച്ച് അല്ലെങ്കിൽ തുണികൊണ്ട് തുടച്ചു നന്നായി ഉണക്കി എടുക്കണം.
പിന്നീട് തവ അടുപ്പിൽ വച്ച് നന്നായി ചൂടാക്കാം. ഒരു സ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഒരു പകുതി സവാള എടുക്കാം. ഇത് ഒരു കമ്പിയിൽ കുത്തി നന്നായി തവയിൽ ഉരച്ചു കൊടുക്കുക. പിന്നീട് ഇത് തുണികൊണ്ട് തുടച്ചെടുത്ത ശേഷം ദോശ ചുട്ടെടുക്കാം. വളരെ എളുപ്പം തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ ഒട്ടുമിക്ക പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : sruthis kitchen