മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് പുട്ട്. ഒട്ടുമിക്ക പ്രഭാതങ്ങളിലും നമ്മുടെ പ്രഭാത ഭക്ഷണം തന്നെയാണ് ഇത്. ഒട്ടുമിക്ക ആളുകളും ഈ പുട്ട് അരിപ്പൊടിയിൽ ഉണ്ടാക്കി കഴിക്കുന്നവരാണ്. എന്നാൽ ചിലർക്ക് പലതരത്തിലുള്ള രോഗങ്ങൾ ഉള്ളതിനാൽ തന്നെ എന്നും അരിപ്പൊടിയിൽ ഉണ്ടാക്കിയ പുട്ടു കഴിക്കാൻ സാധിക്കില്ല. അത്തരം ആളുകൾ തിരഞ്ഞെടുത്തിരിക്കുന്ന ഒരു മാർഗമാണ് ഗോതമ്പ് പുട്ട്.
അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന പുട്ടിനേക്കാള്‍ ഇരട്ടി സ്വാദാണ് ഗോതമ്പിൽ ഉണ്ടാക്കുന്ന പുട്ട്. അരിപ്പൊടിയിലെ കടലക്കറി നിർബന്ധമാണെങ്കിൽ ഈ ഒരു പുട്ടിനെ ചായ മാത്രം മതി. അത്രയ്ക്ക് രുചികരവും സോഫ്റ്റ് ആണ് ഇത്. ഇതിനായി ഗോതമ്പ് പൊടി നല്ലവണ്ണം വെള്ളം ഒഴിച്ച് കുഴച്ചെടുക്കുകയാണ് വേണ്ടത്. എന്നാൽ ഗോതമ്പ് പുട്ട് സോഫ്റ്റ് ആവുന്നതിനുവേണ്ടി ചിലസൂത്രപ്പണികൾ ചെയ്യേണ്ടതാണ്.
അതിനായി ഏറ്റവും ആദ്യം ഗോതമ്പുപൊടിയിൽ അല്പം ഉപ്പും ഒരു സ്പൂൺ വെളിച്ചെണ്ണയും ഒഴിച്ച് നല്ലവണ്ണം അല്പം വെള്ളം ഒഴിച്ച് മിക്സ് ചെയ്ത് എടുക്കേണ്ടതാണ്. വെള്ളം ഒഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ചു വേണം ഒഴിക്കാൻ. അല്ലെങ്കിൽ ഗോതമ്പ് പൊടി പെട്ടെന്ന് തന്നെ കട്ടയായി പോകും. ഇത്തരത്തിൽ പൊടി കയ്യിലെടുക്കുമ്പോൾ കുഴയുന്ന രീതിയിൽ ആവുന്നത്.
വരെ വെള്ളം നനച്ച് റെഡിയാക്കേണ്ടതാണ്. ഈയൊരു പരുവം ആകുമ്പോൾ പിന്നീട് ഇതിലേക്ക് 2 ടേബിൾസ്പൂൺ ഗോതമ്പ് പൊടി കൂടി അധികമിട്ട് മിക്സിയിൽ ഒന്ന് കറക്കി എടുക്കേണ്ടതാണ്. വളരെ പെട്ടെന്ന് തന്നെ സോഫ്റ്റ് ആയിട്ടുള്ള ഗോതമ്പ് പുട്ടിനുള്ള പൊടി തയ്യാറായി കിട്ടും. അതുപോലെ തന്നെ മറ്റൊരു മാർഗമാണ് ചോറ് അരച്ചു ചേർക്കുന്നത്. തുടർന്ന് വീഡിയോ കാണുക.