ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ശരീര വളർച്ചയ്ക്ക് വളരെ സുപ്രധാനമായ ഒരു പോഷകഘടകമാണ് വൈറ്റമിൻ ബി 12 ഭക്ഷണങ്ങളിൽ ചെറിയ അളവുകളിൽ കാണുന്ന ഓർഗാനിക് സംയുക്തങ്ങളുടെ ഒരു കൂട്ടമാണ് വൈറ്റമിനുകൾ ഇത് ആവശ്യമായ അളവിൽ ലഭിക്കുന്നില്ല എങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ബി ഗ്രൂപ്പ് വൈറ്റമിനുകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ ബീ 12 ഇത് കുറഞ്ഞാൽ നമ്മുടെ ശരീരം പലതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കാറുണ്ട്. അവ ഏതെല്ലാം ആണെന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് സെൽ ഉൽപാദനത്തിനും രക്തരൂപീകരണത്തിനും വളരെ ആവശ്യമായ ഒരു പോഷകം കൂടിയാണ്. ഇത് അനീമിയ ക്ഷീണം കൈകളിലും കാൽപാദങ്ങളിലും കാണുന്ന മരവിപ്പ് എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിച്ചു നിർത്താൻ സഹായിക്കുന്നു. ഡി എൻ എ രൂപീകരണത്തിനും ഇത് സഹായിക്കുന്ന ഒന്നാണ്. എന്നാൽ ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് വൈറ്റമിൻ ബി 12 അഭാവം. നമ്മുടെ ശരീരം ഒരിക്കലും വൈറ്റമിൻ ബി 12 സ്വാഭാവികമായി ഉത്പാദിപ്പിക്കില്ല. വിവിധതരം ഭക്ഷണപദാർത്ഥങ്ങളിലൂടെയാണ് ഇത് ക്രമപ്പെടുന്നത്.
കോബാലമിൻ എന്ന് അറിയപ്പെടുന്ന വൈറ്റമിൻ ബി 12 ചുവന്ന രക്താണുങ്ങളുടെ രൂപീകരണത്തിനും നാഡി വ്യവസ്ഥയുടെ പ്രവർത്തനത്തിന് പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വൈറ്റമിൻ ബി 12 അളവിൽ കുറവുണ്ടാകുന്നത് ശാരീരികമായ ആരോഗ്യത്തെ മാത്രം അല്ല മാനസിക ആരോഗ്യത്തെ കൂടി വഷളാക്കുന്ന ഒന്നാണ്. വൈറ്റമിൻ ബി 12 കുറവുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നാവിന്റെ ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ. നാവിന്റെ മുകളിൽ ചെറിയ കുരുക്കൾ ആണ് നാവിൽ കാണുന്ന മാറ്റങ്ങൾ.
നാവിന്റെ മുകളിലായി ചെറിയ കുരുക്കൾ ഉണ്ടാവുകയും ഇത് ഭക്ഷണത്തിൽ രുചി വ്യത്യാസം ഉണ്ടാക്കാൻ കാരണമാവുകയും നാവ് വിയർക്കാൻ കാരണമാവുകയും ചെയ്തു. മൗത്ത് അൾസർ വായിൽ ഉണ്ടാകുന്ന പുകചിൽ എന്നിവയെല്ലാം തന്നെ ഈ വിറ്റാമിൻ കുറവുമൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ തന്നെയാണ്. അതുപോലെതന്നെ കൈകാലുകളിൽ സൂചി ഉപയോഗിച്ച് കുത്തുന്ന വേദന അനുഭവപ്പെടുന്നതും ഇതിന്റെ ലക്ഷണമാണ്. ഇത് നാഡി വ്യൂഹങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകാറുണ്ട്. തലകറക്കം ക്ഷീണം എന്നിവയും വൈറ്റമിൻ ബി 12 കുറയുന്നതിന്റെ ലക്ഷണമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena