വീട്ടിൽ പല രീതിയിലാണ് ഓരോരുത്തരും ദോശ ഉണ്ടാക്കുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് ദോശ ഉണ്ടാക്കുന്ന വരും അതുപോലെതന്നെ വൈകുന്നേരം ഭക്ഷണത്തിന് ദോശ ഉണ്ടാക്കുന്നവരുമുണ്ട്. ഇന്ന് ഒരു വ്യത്യസ്തമായ രീതിയിൽ എങ്ങനെ ദോശ ഉണ്ടാക്കിയെടുക്കാൻ എന്ന് നോക്കാം. ആദ്യം തന്നെ ഒരു കപ്പ് പച്ചരി എടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്ത് കൊടുക്കാം.
അതുപോലെതന്നെ രണ്ടു നുള്ള് ഉലുവ ചേർത്തു കൊടുക്കുക. പിന്നീട് വെള്ളമൊഴിച്ച് നന്നായി കഴുകിയെടുക്കുക. ഇതു കഴിഞ്ഞ് ഇതിലേക്ക് നല്ല വെള്ളം ചേർത്തു കൊടുക്കാം. പിന്നീട് ഇത് അടച്ചുവെച്ച ശേഷം രണ്ടു മണിക്കൂർ കുതിർക്കുക. അരിയും ഉഴുന്നും നന്നായി കുതിർന്നു വന്നാൽ പിന്നീട് എന്ത് ചെയ്യുന്നു നോക്കാം. കുതിർത്തു വെള്ളം പിന്നിട് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കാം. പിന്നീട് അരിയും ഉഴുന്നു മിസിയുടെ ജാറിൽ ചേർത്തു കൊടുക്കുക.
അതുപോലെതന്നെ അര കപ്പ് ചോറ് ചേർത്ത് കൊടുക്കുക. മൂന്ന് ചുവന്നുള്ളി അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ പഞ്ചസാര പിന്നീട് ഒരു ദിവസം പഴക്കമുള്ള തേങ്ങാ വെള്ളം അരക്കപ്പ് പിന്നീട് അരിയും ഉഴുന്നും കൂടി കുതിർത്ത വെള്ളം മാറ്റിവച്ചത് മുക്കാൽ കപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് എല്ലാം കൂടി നന്നായി അരച്ചെടുക്കുക.
ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. പിന്നീട് ആറു മണിക്കൂർ കഴിഞ്ഞ് ഇതുകൊണ്ട് ദോശ തയ്യാറാക്കി എടുക്കാവുന്നതാണ്. ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് നല്ല ടേസ്റ്റിന് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ പല വ്യത്യസ്തമായ ദോശ തയാറാക്കാവുന്ന ഒരു ടിപ്പ് ആണ് ഇത്. ഞാൻ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : sruthis kitchen