വായിൽ നിന്ന് ഇതുപോലെ എന്തെങ്കിലും തെറിച്ചു വരുന്ന പ്രശ്നമുണ്ടോ… ഇതാണ് സംഭവം…

ചിലരിൽ കാണുന്ന ചില ചെറിയ ആരോഗ്യപ്രശ്നങ്ങൾ കണ്ടു വരാറുണ്ട്. എന്നാ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ എല്ലാവർക്കും ഉണ്ടാവണമെന്നില്ല. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ടോൺസിലൈറ്റിസ് അതുപോലെ തന്നെ ടോൺസിൽ സ്റ്റോൺ തുടങ്ങിയ കാര്യങ്ങൾ പറ്റിയാണ്. ഇത് എന്താണ് നമുക്ക് നോക്കാം.

നമ്മുടെ തൊണ്ടയിലെ സൈഡിലായി കാണുന്ന രണ്ട് കഴലകളാണ് ടോൺസിൽ. ഇതിന്റെ പുറത്ത് ഒരു കവറിംഗ് ഉണ്ട്. ഇതിന്റെ അകത്തേക്ക് അനുബാധ കയറുമ്പോഴാണ് ടോൺസിലൈറ്റിസ് എന്ന് പറയുന്നത്. സാധാരണ ടോൺസിലൈറ്റിസ് ഉണ്ടാകുന്നത് അണുബാധ കാരണമാണ്. വൈറസ് അതുപോലെതന്നെ ബാക്ടീരിയ അതുപോലെതന്നെ വളരെ കുറവായി പ്രതിരോധശക്തി കുറഞ്ഞ ആളുകളിൽ ഫംഗസ് മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.

ടോൺസിലൈറ്റിസ് കുറച്ച് കാലം കൂടി നിൽക്കുമ്പോൾ ചിലപ്പോൾ ഇതിന്റെ അകത്ത് നിന്ന് അരി പോലെ ചെറിയ മണികൾ ലഭിക്കുന്നതാണ്. ഇത് തുപ്പി കളയുമ്പോൾ ശരിക്കും അരി പോലെ ആണ് ഇരിക്കുക. എന്താണ് ഇത് എന്ന് സംശയം എല്ലാവർക്കും ഉണ്ടാകാറുണ്ട്. അതിനെ ക്രോണിക് ടോനസിലൈറ്റിസ് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്.

നീ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ യാതൊരു പേടിയും പേടിക്കേണ്ട ടോൺസിലൈറ്റിസ് കൂടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഇത്. ടോൺസിൽ സ്റ്റോൺ രോഗലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ആദ്യം തന്നെ തൊണ്ടവേദനയാണ് ഇത്തരക്കാരിൽ ഉണ്ടാകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *