എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇനി ഇത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. നാടൻ രീതിയിലുള്ള വെള്ളപ്പം എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് അപ്പവും മുട്ടക്കറിയും. ദിവസവും എളുപ്പത്തിന് പുട്ട് ആണ് ഉണ്ടാക്കുന്നത്. നല്ല ടേസ്റ്റ് ആയിട്ടുള്ള ആപ്പമാകുമ്പോൾ എല്ലാവരും ഇഷ്ടപ്പെടുന്നതാണ്. ഒരു വെറൈറ്റി രീതിയിലാണ് അപ്പം ഉണ്ടാക്കുന്നത്.
എല്ലാവർക്കും ഇതൊന്നു ട്രൈ ചെയ്തു നോക്കാവുന്നതാണ്. അതുപോലെതന്നെ ഇഷ്ടപ്പെടുകയാണെങ്കിൽ ഇത് മറ്റുള്ളവരിലേക്ക് പങ്കു വെക്കുമലോ. ഇങ്ങനെ നല്ല സോഫ്റ്റ് അപ്പത്തിന് മാവ് ഉണ്ടാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി മൂന്ന് കപ്പ് പച്ചരി എടുക്കുക. ഇത് നല്ലപോലെ തന്നെ കഴുകി എടുക്കണം. ദോശക്ക് ആണെങ്കിലും അതുപോലെ തന്നെ ഇടലിക്ക് ആണെങ്കിലും ആണെങ്കിലും പച്ചരി നല്ലപോലെ കഴുകി കളയേണ്ടതാണ്.
ഇത് ഏകദേശം നാലുമണിക്കൂർ കഴിഞ്ഞ് നല്ലപോലെ കുതിർത്തിയെടുക്കുക. പിന്നീട് ഇത് അരച്ചെടുക്കാവുന്നതാണ്. മൂന്നകപ്പ് അരിക്ക് ഒന്നര കപ്പ് ചോറ് ചേർത്തു കൊടുക്കുക. പിന്നീട് ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും അതുപോലെ തന്നെ ഒരു ടീസ്പൂൺ ഉപ്പും അതുപോലെതന്നെ കാൽ ടീസ്പൂൺ ഈസ്റ്റും ചേർത്തു കൊടുക്കുക. ഇത് നല്ല പോലെ തന്നെ പേസ്റ്റ് ആക്കി അരച്ചെടുക്കുക.
പിന്നീട് ഒരു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക. ഈ രീതിയിൽ മാവ് അരച്ചെടുക്കാവുന്നതാണ്. പിന്നീട് ഈ മാവ് വൈകുന്നേരം വെച്ചുകഴിഞ്ഞാൽ പിറ്റേദിവസം രാവിലെ ആകുമ്പോൾ നല്ല രീതിയിൽ തന്നെ പതഞ്ഞു പൊങ്ങി വരുന്നതാണ്. ഇങ്ങനെ മാവ് തയ്യാറാക്കിയാൽ അപ്പം നല്ല രീതിയിൽ സോഫ്റ്റ് ആയി തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. video credit : Vichus Vlogs