യൂറിക്കാസിഡ് മൂലമുണ്ടാകുന്ന ശരീരവേദന കുറയാൻ ഇനി ഈ ഭക്ഷണം ശീലമാക്കിയാൽ മതി..!!

ഇന്നത്തെ കാലത്ത് മിക്ക യുവാക്കളും സ്ത്രീകളും നേരിടുന്ന പല പ്രശ്നങ്ങളിൽ ഒന്നാണ് യൂറിക്കാസിഡ് പ്രശ്നങ്ങൾ. പണ്ടുകാലത്ത് പ്രായം കൂടുതലുള്ള ആളുകളിലാണ് സന്ധിവേദനയും അതുപോലെതന്നെ നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ യൂറിക്കാസിഡ് പ്രശ്നങ്ങളെ പറ്റി അധികമാർക്കും അറിഞ്ഞിരുന്നില്ല. എന്നാൽ ഇന്നത്തെ കാലത്ത് നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് യൂറിക് ആസിഡ്. ഇന്ന് ചെറുപ്പക്കാർ പോലും ക്ലിനിക്കിൽ വരുമ്പോൾ സന്ധി വേദന നീർക്കെട്ട് തുടങ്ങിയ പല അസുഖങ്ങൾ ആയിട്ടാണ് ക്ലിനിക്കിൽ വരുന്നത്.

എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് പ്രധാന കാരണം രക്തത്തിലെ യൂറിക് ആസിഡ് തന്മാത്ര കൂടിവരുന്നത് മൂലം ആണ്. ഇത് എങ്ങനെ നിയന്ത്രിക്കാൻ തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എന്താണ് യൂറികസിഡ് നോക്കാം. നമുക്കറിയാം നമ്മുടെ ശരീരത്തിൽ നിരവധി ഘടകങ്ങളുണ്ട് അതിലൊന്നാണ് പ്രോട്ടീൻ. ശരീരത്തെ പ്രോട്ടീൻ പിന്നീട് വിഘടിക്കുകയും ഇങ്ങനെ ചെയ്യുന്നത് വഴി ലഭിക്കുന്ന വേസ്റ്റ് പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ് എന്ന് പറയുന്നത്. ഇത് നോർമലി രക്തത്തിൽ ഉണ്ടായിക്കഴിഞ്ഞാൽ കിഡ്നിയിലൂടെ ഫിൽട്ടർ ചെയ്യുക ഇത് യൂറിനിലൂടെ പുറന്തള്ളുകയും ചെയ്യുന്നുണ്ട്.


എന്നാലേ നമ്മുടെ ശരീരത്തിൽ കൂടുതലായി എപ്പോഴാണ് യൂറിക്കാസിഡ് പ്രൊഡക്ഷൻ ഉണ്ടാവുന്നത് ഇത് ജോയിന്റ്കളിൽ ഡെപോസിറ്റ് ഉണ്ടാവുകയും ചെയ്തിട്ടാണ് പിന്നീട് ഇൻഫർമേഷൻ നീർക്കെട്ട് വേദനകൾ ഉണ്ടാവുന്നത്. ഇത്തരത്തിലുള്ള കണ്ടീഷൻ ആണ് യൂറിക്കാസിഡ് എന്ന് പറയുന്നത്. ഇത് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. പാരമ്പര്യമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതായത് പിതാവിന് മാതാവിനും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മക്കൾക്കും ഇത് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പുരുഷന്മാരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്ത്രീകളിൽ ആണെങ്കിൽ മാസമുറ നിന്നതിനു ശേഷമാണ് ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇതുകൂടാതെ ആൽക്കഹോൾ കൂടുതലായി ഉപയോഗിക്കുന്നവരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാ. അതുപോലെതന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും അതായത് ഫാസ്റ്റ് ഫുഡ് കൂടുതലായി ഉപയോഗിക്കുന്നവരിലും റെഡ്മീറ്റ് പോർക്ക് താറാവ് ബീഫ് മട്ടൻ എന്നെ ഭക്ഷ്യ സംസ്കാരമുള്ള ആളുകളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് താഴെപ്പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Convo Health

Leave a Reply

Your email address will not be published. Required fields are marked *