ഈ പുളി ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും… ഇത് വീട്ടിൽ ഇപ്പോഴും ഉണ്ടോ.. പേര് അറിയുന്നവർ പറയില്ലേ…| Kudampuli uses in malayalam

മലയാളികൾക്ക് ഏറെ പരിചയമുള്ള ഒന്നായിരിക്കും ഈ പുളി. കുടംപുളിയിട്ട മീൻ കറി മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ. അത്രയും അധികമാണ് കുടംപുളിയുടെ രുചി. മീൻ കറിയിൽ മാത്രമല്ല പച്ചക്കറികളിലും കുടംപുളി ഉപയോഗിക്കാറുണ്ട്. വാളൻപുളിയെക്കാൾ ആരോഗ്യകരമായി ആയുർവേദം പോലും പറയുന്നത് കുടംപുളിയാണ്. ഇതിനെ പിണം പൊളി മീൻ പൊളി ഗോരക്ക പുളി പിണർ കുടംപുളി മരപ്പൊളി തോറ്റു പുളി തുടങ്ങിയ പേരുകളിൽ എല്ലാം അറിയപ്പെടുന്നുണ്ട്.

നിങ്ങൾ ഇതിനെ വിളിക്കുന്ന പേര് എന്താണെങ്കിൽ കമന്റ് ചെയ്യുമല്ലോ. ചെറുതും തിളക്കമുള്ളതുമായ ഇലകളും അതു പോലെ തന്നെ പച്ചനിറത്തിൽ കാണുന്ന കായ്കൾ പാഗമാകുന്നതോടെ മഞ്ഞനിറത്തിലും കാണുന്നു. കായ്കൾ ആറോ എട്ടോ ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന രീതിയിലാണ് ഇത് കാണാൻ കഴിയുക. ഇതിനുള്ളിൽ മാംസളമായ ആവരണത്തിനുള്ളിൽ ആറോ എട്ടോ വിത്തുകളും ഉണ്ടാവുന്നതാണ്. ഈ കുടംപുളിയുടെ ഗുണങ്ങളും ഔഷധ ഉപയോഗങ്ങളും. ഇത് എങ്ങനെ കറുത്ത നിറത്തിലുള്ള പുളി ആക്കി മാറ്റുന്നു എന്നതും.

അതുപോലെതന്നെ ഇതിന്റെ കൃഷിയെപ്പറ്റിയുമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ കുടപുളി ചുട്ടു ചമ്മന്തി ഉണ്ടാക്കാവുന്നതാണ്. സൗന്ദര്യവർദ്ധക വസ്തുവായി കുടംപുളി ഉപയോഗിക്കുന്നുണ്ട്. കുത്തക മരുന്ന് കമ്പനികൾ ഇതിന്റെ വിപണി സാധ്യത മനസ്സിലാക്കി ക്യാപ്സ്യൂൾ രൂപത്തിലും ഇത് മാർക്കറ്റിൽ ലഭിക്കുന്നുണ്ട്. സാധാരണ ഇതിന്റെ ഗുണം ഏറ്റവുമധികം മനസ്സിലാക്കിയിട്ടുള്ളത് യൂറോപ്യൻസ് ആണ്. ഇത്തരം ധാരാളമായി ഉപയോഗിക്കുന്നതും അവർ തന്നെയാണ്.

കുടംപുളി ഔഷധമായി ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒന്നാണ്. ഇതിന്റെ തൊഡിൽ അമ്ലങ്ങൾ ധാതു ലവണങ്ങൾ മാംസം കൊഴുപ്പ് അന്നജം എന്നിവയും അടങ്ങിയിട്ടുണ്ട്. കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം അതിസാരം എന്നിവയ്ക്ക് ജാതിക്ക കൂട്ടിയും ഇത് ഉപയോഗിക്കാറുണ്ട്. വാദം തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിക്കുന്ന ഔഷധങ്ങൾക്ക് ഇത് ഉപയോഗിക്കാറുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Easy Tips 4 U

Leave a Reply

Your email address will not be published. Required fields are marked *