ചെറുപയർ മുളപ്പിച്ചത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം..!!| Green gram sprouts Benefits

ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുപയർ. ശരീരത്തിലെ ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവ. പ്രഭാതത്തിലെ വ്യായാമത്തിനു ശേഷം മുളപ്പിച്ച ചെറുപയർ കഴിക്കുന്നത്ൽ ഒരു രഹസ്യം തന്നെയുണ്ട്. ശരീരം പോഷകത്തിനുള്ള വിറ്റാമിനുകളുടെ ഒരു കലവറ തന്നെയാണ് പ്രകൃതി അതിൽ ഒരുക്കി വെച്ചിരിക്കുന്നത്. സ്റ്റാർച്ച് ആൽബാമേനോയ് എന്നിവ യഥാക്രമം ഇതിൽ അടങ്ങിയിട്ടുണ്ട്.

ദ്ദേഹത്തിന് ഓജസ്സിനും കഫപിതങ്ങൾ ശമിപ്പിക്കാനും രക്തവർധനവിനും ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്. നേത്ര രോഗികൾക്കും മഞ്ഞപിത്തം ബാധിച്ചവർക്കും നല്ലത് എങ്കിലും വാതരോഗികൾക്ക് ഹിതമല്ല എന്നാണ് കണ്ടെത്തൽ. പച്ച മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്ന രണ്ടുതരം ചെറുപയറുകളിൽ മുന്തിയ ഇനം കണ്ടുവരുന്നത് ആഫ്രിക്കയിലാണ്. ദുഷിച്ച മുല പാൽ ശുദ്ധിയാക്കാനായി 25 മില്ലി ചെറുപയർ സൂപ്പ് ദിവസവും മൂന്ന് നേരം കഴിച്ചാൽ മതി.

അതുപോലെ തന്നെ ഇതിന്റെ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരൻ പ്രശ്നങ്ങൾ മാറ്റിയെടുക്കാനും ശരീരം കാദിക്കും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. ശിശുക്കളിൽ ഉണ്ടാകുന്ന മൂത്ര തടസ്സം പോലുള്ള പ്രശ്നങ്ങൾക്ക് ചെറുപയർ വളരെയേറെ സഹായിക്കുന്നുണ്ട്. നാടിയുമായി ബന്ധപ്പെട്ട പല തരത്തിലുള്ള പ്രശ്നങ്ങൾക്കും ഇത് വളരെയേറെ സഹായിക്കുന്നുണ്ട്. വിവിധ ജീവകങ്ങളുടെ സാന്നിധ്യമുള്ളത് കൊണ്ട് തന്നെ ശരീരപുഷ്ടിയും ബലവും പ്രദാനം ചെയ്യും.

എങ്കിലും തടിച്ചവർ ഉപയോഗം കുറയ്ക്കുന്നത് ആണ് നല്ലത്. മുളപ്പിച്ച് പയർ ഉപയോഗിച്ചുള്ള കഞ്ഞിയും തേങ്ങയും അല്പം മധുരവും ചേർത്ത് കഴിക്കുന്നത് ഹൃദ്രോഗികൾക്കു ഫലം ചെയ്യുമെന്ന് പറയുന്നുണ്ട്. പനി ശമിപ്പിച്ചു ശരീര താപം ക്രമീകരിച്ച് പിത്ത അമ്ല രോഗങ്ങൾ ഭേദമാക്കാനും ഇതിന്റെ വിവിധ വിഭവങ്ങൾ ഗുണകരമാകുന്നു. മുളപ്പിച്ച പയർ വേവിച്ച് കഴിക്കുന്നതിനേക്കാൾ വേവിക്കാത്തത് ആണ് കൂടുതൽ ഗുണങ്ങൾ നൽകുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *