വീട്ടിൽ വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് വീട്ടമ മാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ പറയുന്നത്. ആദ്യത്തെ ടിപ്പ് പരിചയപ്പെടാം. പാൽ തിളപ്പിക്കുന്ന സമയത്ത് പെട്ടെന്ന് തിളച്ച് പുറത്തുപോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ തിളച്ചു പോകാതിരിക്കാൻ വേണ്ടി നമുക്ക് ഒരു മരത്തിന്റെ ചട്ടകം പാത്രത്തിൽ മുകളിലായി വെച്ചു കൊടുത്താൽ മതിയാകും.
അര ലിറ്റർ പാല് ആണ് ഇത്തരത്തിൽ പാത്രത്തിൽ വയ്ക്കേണ്ടത്. ഒരുപാട് ചെറിയ പാത്രം എടുക്കരുത്. മരത്തിന്റെ ചട്ടകം ഇതുപോലെ മുകളിൽ വച്ച് കൊടുക്കുകയാണെങ്കിൽ പാല് തിളച്ച് പുറത്തേക്ക് പോകാതെ നിൽക്കുന്നതാണ്. നല്ല ചൂടോടുകൂടി വച്ചാൽ പോലും മരത്തിന്റെ ചട്ടകം വയ്ക്കുന്നത് കൊണ്ട് പുറത്തേക്ക് പാല് പോകാതെ തന്നെ പാലുകാച്ചി എടുക്കാൻ സാധിക്കുന്നതാണ്.
ഇനി അടുത്ത ടിപ്പ് നോക്കാൻ നാളികേരം ബാക്കി വരുന്ന സമയത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ നിറം മാറി പോകാറുണ്ട്. ഇത്തരത്തിൽ ചീത്ത ആയി പോകാതിരിക്കാൻ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കുറച്ച് ഉപ്പ് എടുത്ത ശേഷം നാളികേരം മുറിയുടെ എല്ലാ ഭാഗത്തും പുരട്ടി കൊടുക്കുക.
ഇങ്ങനെ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യുകയാണെങ്കിൽ നമ്മുടെ തേങ്ങ ചുവന്ന നിറം വരാതെ തന്നെ കൂടുതൽ കാലം സൂക്ഷിക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണിത്. അതുപോലെതന്നെ ഫ്രിഡ്ജ് കൂടുതൽ കാലം ക്ലീൻ ആയിരിക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളും താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Jasis Kitchen