മീൻ പൊരിക്കുമ്പോൾ ഇനി ഈ രീതിയിൽ പൊരിക്കണം. ഇത് എങ്ങനെ നല്ല സ്വാദിഷ്ട മായി തയ്യാറാക്കി എടുക്കാമെന്ന് നോക്കാം. ഒരു വലിയ സ്പൂൺ നിറയെ മുളക് പൊടി എടുക്കുക. പിന്നീട് അതെ അളവിൽ തന്നെ സാധാരണ മുളകുപൊടിയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി. കാൽ ടീസ്പൂൺ ഗരം മസാല പൊടി ആവശ്യത്തിന് ഉപ്പു.
രണ്ട് പച്ചമുളക് ചെറിയ കഷണം ഇഞ്ചി നാല് കല്ലി വെളുത്തുള്ളി ചതച്ചത് എന്നിവ കൂടി ചേർത്തു കൊടുക്കുക. ഒന്നര ടേബിൾസ്പൂൺ ചെറുനാരങ്ങാനീര് ചേർത്തു കൊടുക്കാവുന്നതാണ്. കൂടാതെ ഒരു ടീസ്പൂൺ അരിപ്പൊടി കാൽ കപ്പ് ചൂടുവെള്ളം എല്ലാം കൂടി നന്നായി യോജിപ്പിച്ച് എടുക്കുക. ഇങ്ങനെ നല്ല കുഴമ്പ് രൂപത്തിലാക്കി എടുക്കുക. 750 ഗ്രാം അയക്കൂറ മീനാണ് ഇതിനായി എടുത്തിട്ടുണ്ട്.
നിങ്ങൾക്ക് ഇഷ്ടമുള്ള മീൻ ഇതിനായി എടുക്കാവുന്നതാണ്. ഇത് നന്നായി കഷ്ണങ്ങളാക്കി വൃത്തിയാക്കി എടുക്കുക. പിന്നീട് ഓരോന്നായി മസാലയിലേക്ക് നന്നായി തേച്ചുപിടിപ്പിക്കുക. എല്ലാം കഷ്ണങ്ങളിലും ഇതുപോലെ മസാല തേച് പിടിപ്പിക്കുക. പിന്നീട് വറുക്കാൻ ആവശ്യമായ വെളിച്ചെണ്ണ എടുക്കുക.
വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കഷ്ണങ്ങൾ ഓരോന്നായി ഇതിലേക്ക് ഇട്ട് കൊടുക്കാം. ഇനി മീൻ നല്ല രീതിയിൽ തന്നെ വേവിച്ചെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു റിസൾട്ട് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : sruthis kitchen