ശരീര ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് ബദാം. നിരവധി ആരോഗ്യ ഗുണങ്ങൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ബദാമിന്റെ ആരോഗ്യഗുണങ്ങൾ കൃത്യമായ രീതിയിൽ ഉപയോഗിക്കാൻ പലർക്കും അറിയില്ല. ഡ്രൈ നട്സിൽ വെച്ച് വളരെയേറെ ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ആരോഗ്യപരമായ സൗന്ദര്യപരമായും ഇത് നമുക്ക് നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. എന്നാൽ ഇത് ആരെല്ലാം എത്രമാത്രം കഴിക്കണം ഏത് സമയത്താണ് ഇത് കഴിക്കേണ്ടത് കുതിർത്ത് കഴിക്കുന്നത് നല്ലതാണോ തുടങ്ങിയ പല തരത്തിലുള്ള പല സംശയങ്ങളും നിരവധി പേരിൽ കാണുന്നവയാണ്.
ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത് അതിനെക്കുറിച്ച് ചില കാര്യങ്ങളാണ്. ബദാം ഏത് സമയത്താണ് കഴിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് താഴെ പറയുന്നത്. ഏത് ഭക്ഷണമാണെങ്കിലും രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആണ് ഏറ്റവും നല്ലത്. ഈ ഭക്ഷണത്തിന്റെ ഗുണങ്ങൾ നമ്മുടെ ശരീരത്തിലേക്ക് പെട്ടെന്ന് ഒബ്സർവ് ചെയ്യുന്നത്. ഏതൊരു ഭക്ഷണമായാലും വെറും വയറ്റിൽ കഴിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ ബദാം രാവിലെ കഴിക്കുന്നത് ആണ് ഇതിന്റെ ആരോഗ്യഗുണങ്ങൾ ലഭിക്കാൻ ഏറ്റവും നല്ല വഴി.
ഇത് എങ്ങനെ കഴിക്കണം എന്നതും പലർക്കും കാണാവുന്ന ഒരു സംശയമാണ്. ബദാം വെറുതെ കഴിക്കുന്നത് ആണോ അതോ കുതിർത്ത് കഴിക്കുന്നതാണോ നല്ലത് എന്ന് ചോദിച്ചാൽ ഇത് കുതിർത്ത് കഴിക്കുന്നതാണ് വളരെ ഗുണം ചെയ്യുന്നത്. കുതിർത്ത് കഴിക്കുമ്പോൾ കൂടുതൽ ഗുണങ്ങളാണ് ബദാമിൽ നിന്ന് ലഭിക്കുന്നത്. തലേദിവസം രാത്രി തന്നെ കുറച്ചു ബദാം വെള്ളത്തിലേക്ക് ഇട്ടു വെച്ച് ശേഷം പിറ്റേ ദിവസം വെറും വയറ്റിൽ കഴിക്കുന്നുണ്ടെങ്കിൽ ബദാമിന് ഏറ്റവും നല്ല ഗുണങ്ങളെല്ലാം തന്നെ ലഭിക്കുന്നതാണ്.
ഇനി കൊളസ്ട്രോൾ പ്രശ്നങ്ങളുള്ളവർ പേടിയുള്ളവരാണെങ്കിൽ കുതിർത്ത ബദാം തൊലി കളഞ്ഞ ശേഷം മാത്രം കഴിക്കാൻ ശ്രമിക്കുക. ഇത് നല്ലതാണ്. കൊളസ്ട്രോൾ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് കുതിർത്ത ബദാം തൊലിയോട് കൂടി തന്നെ കഴിക്കുന്നത് ആണ് വളരെ നല്ലത്. ബദാമിൽ ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതായത് ബദാ കഴിക്കുന്നത് വഴി എച്ച്ഡിഎൽ കൊളസ്ട്രോൾ ആയ നല്ല കൊളസ്ട്രോൾ ധാരാളമായി ലഭിക്കുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : beauty life with sabeena